ലെൻസ്ഫെഡിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന്  മുന്നിൽ ധർണ നടത്തി

പത്തനംതിട്ട: അനിയന്ത്രിതമായ ക്വറിഉൽപ്പന്നങ്ങളുടെയും, പ്രാദേശിക ഉത്പന്നങ്ങളുടെ വിലവർധനവിലും,നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനവിലും  പ്രതിഷേധിച്ച് ലൈസൻസിഡ്  എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ  സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻറെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  കളക്ടറേറ്റ് മുന്നിൽ ധർണ്ണ സമരം നടത്തി.

Advertisements

ജില്ലാ പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ ഫിലിപ്പ് ധർണ്ണ സമരം ഉത്‌ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വസന്തശ്രീകുമാർ സ്വാഗതം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാദേശിയ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനുവേണ്ടി ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ജില്ലാസമതി രൂപീകരിക്കണമെന്ന് ലെൻസ്‌ഫെഡ് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

തദ്ദേശീയവകുപ്പ് പുറപ്പെടിവെച്ച കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസിന്റെ വമ്പിച്ച വർദ്ധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമായതിനാൽ   സർക്കാർ ഇടപെട്ട് പൊതു സമൂഹത്തെയും, ഒപ്പം നിർമ്മാണമേഖലയെയും സംരക്ഷിക്കണമെന്നും ആവശ്യപെട്ടു.നന്ദകുമാർ വർമ്മ മുഖ്യ പ്രഭാഷണം നടത്തി.സുധീർ കെ, അനൂപ് കുമാർ, കുഞ്ഞുമോൻ കെങ്കിരേത്ത്,പ്രശാന്ത് എൻ, ജോബി ജെ, ഷാജി ജോസഫ്,അശോകൻ സീ  ജി, ജിജു കെ ആർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles