ന്യൂസ് ഡെസ്ക് : ലിയോ സിനിമയുടെ കഥയില്‍ നടൻ വിജയ് ഇടപെട്ടെന്ന് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് ലളിത് കുമാര്‍ പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്ന് ലളിത് കുമാര്‍ പറഞ്ഞു.
‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു’, ലളിത് കുമാര്‍ വെളിപ്പെടുത്തി.ഞാന്‍ ഉടനെ ലോകേഷിനെ വിളിച്ചു, ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും, എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. ചില ഭാഗങ്ങള്‍ ആള്‍ട്ടര്‍ ചെയ്യാമെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയ കഥ സാറിനോട് പറഞ്ഞു. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്,’ ലളിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.