മീഡിയ ഡെസ്ക്ക് : ലൈഫ് കരട് പട്ടികയിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ ? എങ്ങനെ അറിയാം?
www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. വീടിനായി അപേക്ഷിച്ച അതേ ഫോൺ നമ്പറും പാസ്വേർഡും ഉപയോഗിക്കണം. തുടർന്നുവരുന്ന പേജിൽ ‘സമർപ്പിച്ച ആപ്ലിക്കേഷൻ ഫോമുകൾ കാണുക’ എന്ന തലക്കെട്ടിന് താഴെ, ‘വ്യൂ’ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ‘പരിശോധനയുടെ സ്ഥിതി’ എന്ന കോളം നോക്കുക.
‘അർഹമായ അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ കരട് പട്ടികയിലുണ്ടെന്ന് ഉറപ്പാക്കാം. ‘അർഹമായ അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ‘അപ്പീൽ വൺ സ്റ്റാറ്റസ്’എന്ന കോളത്തിൽ ‘അപ്ലൈ ഫോർ ഫസ്റ്റ് അപ്പീൽ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആദ്യ അപ്പീൽ നൽകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അപ്പീൽ ജൂൺ 17നകം നൽകണം. ആദ്യ അപ്പീൽ തള്ളിയാൽ രണ്ടാം അപ്പീൽ സമർപ്പിക്കാനും കഴിയും. പാസ്വേർഡ് മറന്നെങ്കിൽ, റീസെറ്റ് ചെയ്ത് പുതിയ പാസ്വേർഡ് ഉപയോഗിക്കാനും കഴിയും.
ഇതിന് പുറമേ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വെബ്സൈറ്റിലും നോട്ടീസ് ബോർഡിലും ലൈഫ് കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.