ലൈഫ് 2020; അർഹതാ പരിശോധന പൂർത്തീകരിച്ച ആദ്യ ജില്ലയായി കോട്ടയം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് 2020 പോർട്ടലിൽ സ്വീകരിച്ച അപേക്ഷകളിൽ അർഹതാ പരിശോധന പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം.
ജില്ലയിൽ 44,409 അപേക്ഷകളാണ് ലഭിച്ചത്. ഭവനരഹിതരുടെ 29,701 ഉം ഭൂരഹിതഭവനരഹിതരുടെ 14,708 അപേക്ഷയുമാണ് ലഭിച്ചത്. അർഹതാ പരിശോധനയിൽ 29340 പേർ അർഹരാണെന്ന് കണ്ടെത്തി.

Advertisements

അർഹരായ അപേക്ഷകർ കൂടുതലുള്ള ഗ്രാമപഞ്ചായത്ത് എരുമേലിയാണ്. 1173 പേർ. ഇവിടെ മൊത്തം 1595 അപേക്ഷയാണ് ലഭിച്ചത്. കുറവ് വെളിയന്നൂരാണ് 79 പേർ. 170 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. നഗരസഭകളിൽ കോട്ടയത്താണ് കൂടുതൽ അർഹരെ കണ്ടെത്തിയിട്ടുള്ളത്, 1409 പേർ. 1875 അപേക്ഷയാണ് ഇവിടെ ലഭിച്ചത്. കുറവ് പാലായിലാണ് 142 പേർ. ഇവിടെ 187 അപേക്ഷയാണ് ലഭിച്ചത്.
അർഹമായ അപേക്ഷകളിലെ ഉപരിപരിശോധന ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപരിപരിശോധനയ്ക്ക് ശേഷം കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടാത്തവർക്ക് അപ്പീലിന് സമയം നൽകും. പട്ടികജാതി/വർഗ/ഫിഷറീസ് വകുപ്പുകളിൽനിന്ന് ലൈഫ് മിഷന് ലഭ്യമാക്കിയ അഡീഷണൽ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ ഫെബ്രുവരി 20നകം ഭവനനിർമ്മാണ കരാർവയ്ക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായി പ്രോജക്റ്റ് ഡയറക്ടറും ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുമായ പി.എസ്. ഷിനോ പറഞ്ഞു. ജില്ലയിൽ ഇതുവരെ ലൈഫ് പദ്ധതിയിലൂടെ 10830 വീടുകൾ പൂർത്തീകരിച്ചു.

Hot Topics

Related Articles