ലൈഫ് മിഷന്‍ കോഴ ഇടപാട് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്

കൊച്ചി : ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം ശിവശങ്കറിന് ഇഡി നോട്ടീസ്. ലൈഫ് മിഷന്‍ കോഴ ഇടപാടിലാണ് ചോദ്യംചെയ്യല്‍. ചൊവ്വാഴ്ച്ച കൊച്ചിയിലെത്താനാണ് ഇഡി നിര്‍ദേശം. ജനുവരി 31 ന് ശിവശങ്കര്‍ വിരമിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനായുളള ദിവസം മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

ശിവശങ്കറിനെതിരെ ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് കേസ് എടുത്തത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ശിവശങ്കറിനെതിരെ കേസ് എടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കരാര്‍ ലഭിക്കാനായി ഇടനില നിന്നത് സ്വപ്ന സുരേഷ് ആണെന്നും അതിനായി 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതിയായ സന്ദീപ് നായരെയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സിബിഐയും ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.