ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ തടസപ്പെടും; ഫെബ്രുവരി മുതല്‍ തടയാന്‍ ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ലൈഫ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ സര്‍വീസ് പെന്‍ഷന്‍ തടഞ്ഞുവെക്കാന്‍ തീരുമാനം. ഈ മാസം മുതലാണ് നിയന്ത്രണം നടപ്പിലാക്കുക. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ എന്നിവ്ക്കും നിയന്ത്രണമുണ്ട്. നേരത്തെ പല തവണ മസ്റ്ററിംഗിനായി സമയം നീട്ടിനല്‍കിയിരുന്നെങ്കിലും ഇത്തവണ ഇളവ് വേണ്ടെന്ന നിലപാടിലാണ് ധനകാര്യ വകുപ്പ്. സര്‍വീസ് പെന്‍ഷനൊപ്പം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനും പുതിയ നിയന്ത്രണം ബാധകമായി വരും.

Advertisements

കഴിഞ്ഞ മാസം 22 വരെയായിരുന്നു ലൈഫ് മസ്റ്ററിംഗിനായി സമയം അനുവദിച്ചിരുന്നത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്‍ഷന്‍ ഫെബ്രുവരി മുതല്‍ തടയാനാണ് ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ക്കാണ് ഫെബ്രുവരി 22 വരെ മസ്റ്ററിംഗിനുള്ള അവസരം നല്‍കിയത്.

Hot Topics

Related Articles