ഇടിമിന്നലടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാമോ..? ഈ കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങളും മൊബൈൽ ഉപയോഗിക്കും

കൊച്ചി: പലരും നിരന്തരമായി വാദപ്രദിവാദങ്ങൾ നടത്തുന്ന ഒരു വിഷയമാണ് ഇടിമിന്നൽ ഉള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാമോ ഇല്ലയോ എന്നത്. ഇതിന് പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. എന്നിരുന്നാലും ബഹുഭൂരിപക്ഷം വരുന്നവരും ഇടിയും മിന്നലുമുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തെ എതിർക്കുന്നവരാണ്. ഇതിനെ പറ്റി ശാസ്ത്രീയമായി യാതൊരു അറിവും ഇല്ലെങ്കിലും മിന്നലുള്ള സമയത്ത് വീടിന് ഉള്ളിൽ ഇരുന്നു പോലും ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നാണ് പലരുടെയും നിലപാട്. എന്നാൽ ഇതിന്റെ ശാസ്ത്രീയ വശം എന്താണെന്നും ഇടിമിന്നലുള്ള സമയത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കാമോ എന്നും നോക്കാം.

Advertisements

എന്താണ് ഇടി, മിന്നൽ?
മഴമേഘങ്ങൾ തമ്മിൽ ഉരസുമ്പോഴാണ് മിന്നലുണ്ടാകുന്നത്. അതിശക്തമായ ഊർജ്ജപ്രസരണമാണ് മിന്നൽ. അതായത് ശക്തമായ വൈദ്യുത പ്രവാഹം. ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന ശബ്ദമാണ് ഇടി എന്നത്. പ്രകാശത്തിന് ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതു കൊണ്ടാണ് ആദ്യം മിന്നൽ കാണുകയും അതിനു ശേഷം ഇടിയുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നത്. ദശലക്ഷക്കണക്കിന് യൂണിറ്റ് വൈദ്യുതിയാണ് ഒരോ തവണയും മിന്നലിന്റെ ഭാഗമായി ഉണ്ടാകുന്നത്. ഈ മിന്നൽ ഭൂമിയിൽ വന്ന് സ്പർശിച്ച് ശേഷം ഇതിലെ വൈദ്യുതി ന്യൂട്രലായി മാറി ഇല്ലാതാവുകയാണ് പതിവ്. ഇത്തരത്തിൽ ഭൂമിയിലെത്തുന്ന മിന്നൽ ജീവജാലങ്ങൾക്കും മറ്റു വസ്തുക്കൾക്കും വലിയ അപകടം ഉണ്ടാക്കാറുണ്ട്. അതു കൊണ്ടാണ് ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത് എന്ന് പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്തുകൊണ്ട് പലരും ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗത്തെ എതിർക്കുന്നു?
മൊബൈൽഫോൺ ഇടിമിന്നലിനെ ആകർഷിക്കുമെന്നാണ് പലരുടെയും വിശ്വാസം. അങ്ങനെ ചിന്തിക്കാൻ കാരണവുമുണ്ട്. മൊബൈൽ ഫോണിൽ സിഗ്‌നലുകൾ എത്തുന്നത് തരംഗ രൂപത്തിലാണ്. നിരവധി ടവറുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ യാത്ര ചെയ്താണ് ഈ തരംഗങ്ങൾ ഫോണിലേക്കെത്തുന്നത്. ഇടിമിന്നലുള്ള സമയത്ത് ഇതിലുള്ള അതിശക്തമായ വൈദ്യുതി ഈ തരംഗങ്ങളിലൂടെ ഫോണിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ ഫോണിലേക്ക് വൈദ്യുതി എത്തിയാൽ ഫോൺ പൊട്ടിത്തെറിക്കുമെന്നും അത് ഉപയോഗിക്കുന്ന ആളിനെ അപകടപ്പെടുത്തുകയും ചെയ്യും. അതിനാലാണ് പലരും ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗത്തെ എതിർക്കുന്നത്. എന്നാൽ ഇത് വെറും മിഥ്യാ ധാരണ മാത്രമാണ്.

എന്താണ് യാഥാർത്ഥ്യം?
മൊബൈൽ ഫോണിൽ സിഗ്‌നലുകൾക്കായി ഉപയോഗിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങളിലൊന്നായ റേഡിയോ തരംഗങ്ങളെയാണ്. ഈ തരംഗങ്ങളിലൂടെ ഒരിക്കലും വൈദ്യുതി കടന്നു പോകില്ല. അതായത് മിന്നൽ ഒരിക്കലും ഈ റേഡിയോ തരംഗങ്ങൾ വഴി മൊബൈലിലെത്തില്ല. ചുരുക്കി പറഞ്ഞാൽ മൊബൈൽ ഒരിക്കലും മിന്നലിനെ ആകർഷിക്കില്ല. ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ച് കോൾ വിളിക്കുകയോ, ഇന്റർനെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യാമെന്ന് സാരം. എന്നാൽ ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കാൻ പാടില്ല. വയറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതു വഴി വൈദ്യുതി കടന്നു വരാൻ സാദ്ധ്യതയുണ്ട്.

ഇടിമിന്നലുള്ള സമയത്ത് ഫോൺ അപകടം ഉണ്ടാക്കുന്നത് ഏത് സാഹചര്യത്തിൽ?
ഇടിമിന്നലുള്ള സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടമല്ല എന്ന് നേരത്തെ പറഞ്ഞു. എന്നിരുന്നാലും ഇടിമിന്നലുള്ള സമയത്ത് ഫോൺ ഉപയോഗിച്ചുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ഫോണിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല.

ഇടിമിന്നലുള്ള സമയത്ത് ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിച്ചാൽ അത് അപകടത്തിന് കാരണമാകാം. ഇടിമിന്നൽ ഉള്ള സാഹചര്യത്തിൽ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളുടെയും വൈദ്യുതിബന്ധം വിച്ഛേദിക്കണം. അല്ലാത്ത പക്ഷം വയറുകളിലൂടെ മിന്നലിലെ ഉയർന്ന വൈദ്യുതി പ്രവഹിച്ച് അപകടം വരുത്തി വയ്ക്കാം.

അടുത്ത ഒരു സാഹചര്യം ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലത്തോ വീടിന് പുറത്തോ നിന്ന് ഫോൺ ഉപയോഗിക്കുന്നതാണ്. ഈ സമയം പുറത്തു നിൽക്കുന്നത് ഒട്ടും ഉചിതമല്ല. ഇത് ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്നതല്ല. ഫോൺ ഉപയോഗിക്കാതെയും മിന്നലുള്ള സമയത്ത് തുറന്ന പ്രദേശത്ത് നിന്നാൽ അപകടം ഉണ്ടാവും എന്നത് തീർച്ചയാണ്.

Hot Topics

Related Articles