കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കാനുള്ള കോട്ടയം എം. പിയുടെ നീക്കം അപലപനീയം : ജി. ലിജിൻ ലാൽ

കോട്ടയം : കേന്ദ്ര റെയിൽവേ പദ്ധതികൾ സ്വന്തം പോക്കറ്റിലാക്കി കൈ നനയാതെ മീൻ പിടിക്കുന്ന കോട്ടയം എം പി അത് ജനപ്രതിനിധിക്കു ചേർന്നതാണോ എന്ന് സ്വയംവിലയിരുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി ലിജിൻ ലാൽ ആരോപിച്ചു. എന്തെങ്കിലും ചെയ്തു എന്ന് വരുത്താൻ എം പി നടത്തുന്ന നാടകങ്ങൾ പദവിക്കു ചേർന്നതല്ല. 2019 ൽ മോദി സർക്കാർ നിർമ്മാണം ആരംഭിച്ച രണ്ടാം കവാടം ഉൾപ്പെടെയുള്ള റെയിൽവേ വികസന പദ്ധതികളിൽ ആറുമാസം മുമ്പ് പാർലമെൻ്റിൻ എത്തിയ കോട്ടയം എംപി അവകാശവാദം ഉന്നയിക്കുന്നത് ബാലിശ മാണ്. നരേന്ദ്ര മോദി സർക്കാർ കേരളത്തിൻ്റെ റെയിൽ വികസന ഭൂപടം തന്നെ മാറ്റി വരയ്ക്കുകയാണ്. കോട്ടയം റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, സ്റ്റേഷന്റെ ആധുനികവൽക്കരണം ഇങ്ങനെ ബഹുമുഖ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.കൂടാതെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള കൂടുതൽ പദ്ധതികൾ വിവിധ ഘട്ടങ്ങളിലാണ്.റെയിൽവേ വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപം നൽകുന്ന ബജറ്റ് ചർച്ചകളിൽ പദ്ധതികൾ സമർപ്പിക്കാറില്ല കോട്ടയം എംപിമാർ പലപ്പോഴും. തുടർന്ന് മോദി സർക്കാർ ജനപകാരപ്രദമായ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ അത് സ്വന്തമാക്കാൻ സ്റ്റേഷനിലേക്ക് കുതിക്കുകയാണ് പതിവ് പരിപാടി.എല്ലാം സ്വന്തം പേരിൽ കുറിക്കാനുള്ള ആക്രാന്തമാണ് ദൃശ്യമാകുന്നത്.ക്ഷേത്രം നഗരമായ വൈക്കത്തിനും കുറവിലങ്ങാട് കടുത്തുരുത്തി പ്രദേശങ്ങളുടെയും കണക്റ്റിംഗ് പോയിൻറ് ആയ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ ആദർശ് സ്റ്റേഷനാക്കാനുള്ള ആശയം ബിജെപി ജില്ലാ ഘടകമാണ് മുന്നോട്ടുവെച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, റെയിൽവേ മന്ത്രാലയമായി ഇടപെട്ടാണ് പ്രോജക്ടിന് അംഗീകാരം നേടിയെടുത്തത്. ബിജെപി രൂപം പദ്ധതികൾ ഒന്നൊന്നായി സ്വന്തം പോക്കറ്റിലാക്കാൻ കഠിന പരിശ്രമം നടത്തുകയാണ് എംപി.മുൻ എംപിയുടെ അതേ മാതൃകയാണ് നിർഭാഗ്യവശാൽ നിർലജ്ജം ഫ്രാൻസിസ് ജോർജ്ജും പിന്തുടരുന്നത് എന്നത് സങ്കടകരമാണ്.കോട്ടയം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ സ്റ്റേഷനുകളിൽ മാധ്യമ ശ്രദ്ധ ആകർഷിക്കാനായി എം.പി നടത്തുന്ന സന്ദർശന പരിപാടികൾ അങ്ങേയറ്റം പരിഹാസ്യമാണെന്ന് പറയാതെ വയ്യ.വന്ദേ ഭാരത് ഉൾപ്പെടെ കോട്ടയം വഴിയുള്ള യാത്രക്കാർക്കായി മോദി സർക്കാർ പുതിയ ട്രെയിനുകളും നിലവിലുള്ള ട്രെയിനുക ളിൽ റൂട്ട് എക്സ്റ്റൻഷനും നടപ്പാക്കി വരികയാണ്’.രണ്ടു പതിറ്റാണ്ടായി ഇഴഞ്ഞു നീങ്ങിയ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ്. കോട്ടയം റെയിൽവേ സ്റ്റേഷനെ ശബരിമലയുടെ പ്രവേശന കവാടമാക്കി മാറ്റാനുള്ള പദ്ധതികൾക്കാണ് പിന്നീട് രൂപം നൽകിയത്. എംസി റോഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് വേഗം സ്റ്റേഷനിലെത്താനുള്ള രണ്ടാം പ്രവേശന കവാടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പൂർത്തിയാക്കുന്നത്.ശബരിമല തീർത്ഥാടകർക്ക് ഇരുമുടിക്കെട്ട് സൂക്ഷിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങളോടെ പിൽഗ്രിം സെൻ്റിന് രൂപം നൽകിയത് മോദി സർക്കാരാണ്. മൂന്നുനിലകളിലുള്ളപുതിയ കെട്ടിടത്തിൽ ടിക്കറ്റ്‌ കൗണ്ടർ, വിശ്രമസ്ഥലം, എസ്‌കലേറ്റർ ലിഫ്‌റ്റ്‌ നാല്‌ ടിക്കറ്റ്‌ കൗണ്ടർ. രണ്ട്‌ ഒാട്ടോമാറ്റിക്‌ ടിക്കറ്റ്‌ വെൻഡിംഗ് യന്ത്രം തുടങ്ങിയവയാണ് സ്ഥാപിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.