പാലാ: ലയൺസ് 318B യൂത്ത് എമ്പവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും, ഹംഗർ റിലീഫ് പ്രോജെക്ടിന്റെ ഭാഗമായി സ്നേഹവിരുന്നും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് ജോസ് കല്ലറക്കലിന്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്, ക്ലബ് ട്രെഷറർ സ്റ്റാൻലി തട്ടാംപറമ്പിൽ, ലയൺ മെമ്പർ ബിജു പി ബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫിനെ ആദരിക്കുകയും ചെയ്തു. പ്രമുഖ സൈക്കോളജിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ ഷാജിമോൻ മാത്യു ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിയസദനത്തിലെ അഞ്ഞൂറോളം അന്തേവാസികളും ജീവനക്കാരും ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു.