കോട്ടയം: ഭൂരെഹിത ഭവനരഹിത ആറ് കുടുംബങ്ങൾക്ക് 2019-20 വർഷം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്തി ലയൺസ് ഇന്റർനാഷണൽ അനുവദിച്ച 120 വീടുകളിൽ ഡിസ്ട്രിക്‌ട് 318 B ക്ക് ലഭിച്ച 30 വീടുകളിൽ അവസാനത്തെ 6 വീടുകളുടെ താക്കോൽ ദാനം നടത്തപ്പെടുന്നു.
ലേബർ ഇന്ത്യ ചെയർമാൻ വി. ജെ. ജോർജ് കുളങ്ങര സൗജന്യമായി നൽകിയ 15സെന്റ് സ്ഥലത്ത് ഭൂരഹിതരായ ഭവന രഹിതരായ ആറ് കുടുംബങ്ങൾക്ക് ലയൺസ് ഇന്റർനാഷണലും മണപ്പുറം ഫൗണ്ടേഷനും മരങ്ങാട്ടുപിള്ളി ലയൺസ് ക്ലബ്ബും ചേർന്നു സംയുക്തമായി പണിതീർത്ത ഭാവനങ്ങളുടെ താക്കോൽദാനം ജൂൺ 27 തിങ്കളാഴ്ച ന്നാലുമണിക്ക് മരങ്ങാട്ടുപിള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപെടുന്നു.
ഈ പ്രോജെക്ടിനു 50 ലക്ഷം രൂപ ചെലവായി.
ലയൺസ് ഡിസ്ട്രിക്‌ട് ഗവർണർ പ്രിൻസ് സ്‌കറിയ, ഗവർണർ ഇലക്ട് സണ്ണി വി. സക്കറിയ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ. കോശി, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, മണപ്പുറം ഫൌണ്ടേഷൻ ഡയറക്ടർ ജോർജ് ഡി. ദാസ്, മുൻ ഡിസ്ട്രിക്‌ട് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ, ജോർജ് കുളങ്ങര, ജോ. പ്രസാദ് കുളിരാണി, സോണറ്റ് അഗസ്റ്റിൻ, ജസ്റ്റിൻ സെബാസ്റ്റ്യൻ, നോബി തോമസ്, റ്റി. എസ്. ജെയിംസ്, ബെന്നി ഇല്ലിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസ്ട്രിക്‌ട് ഗവർണർ പ്രിൻസ് സ്കറിയ, പാസ്റ്റ് ഡിസ്ട്രിക്‌ട് ഗവർണർ മാഗി ജോസ്, റീജിയൺ ചെയർമാൻ സോണറ്റ് അഗസ്റ്റിൻ, ക്ലബ് സെക്രട്ടറി നോബി തോമസ്, റ്റി. എസ്. ജെയിംസ്, ബെന്നി ഇല്ലിക്കൽ, ഡിസ്ട്രിക്‌ട് പി. ആർ. ഓ. ജേക്കബ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.