ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ വ്യക്തിത്വവികസന ക്ലാസ് നടത്തി

ഇരുമാപ്രമറ്റം: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെയും ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസും, കൗൺസിലിങ്ങും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ടീച്ചർ ഇൻ ചാർജ്ജ് ലിന്റാ ഡാനിയേലിന്റെ അധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്ററും ഒ എസ് എ ട്രെഷററുമായ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് മുഖ്യപ്രഭാഷണം നടത്തി. ക്ലബ് അഡ്മിനിസ്ട്രേറ്റർ റ്റിറ്റൊ തെക്കേൽ, ടീൻസ് ക്ലബ് കോർഡിനേറ്റർ റബേക്കാ എം ഐ, സ്കൂൾ അധ്യാപകരായ സൂസൻ ബി ജോർജ്ജ്, ജോസഫിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ടീച്ചേഴ്സും ടീൻസ് ക്ലബ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രമുഖ ഓൺലൈൻ ട്യൂട്ടറും, യൂട്യൂബറുമായ ഗ്രീഷ്മ സെബാസ്റ്റ്യൻ മോട്ടിവേഷൻ ക്ലാസ്സ്‌ നയിക്കുകയും, സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫാക്കൽറ്റിയെ ആദരിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles