മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം നടത്തി

മുത്തോലി: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സും മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ. മാത്യു ആനത്താരയ്ക്കൽ സി എം ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ലേബർ ഇൻഡ്യ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.

Advertisements

ലയൺസ്‌ ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും ഫലവൃക്ഷതൈകൾ വിതരണവും ചെയ്തു . ഒരു വർഷത്തേക്ക് കുട്ടികൾക്ക് വായിക്കുവാനുള്ള മംഗളം പത്രത്തിന്റെ വിതരണവും ഈ അവസരത്തിൽ നടത്തി. പ്രസ്തുത സമ്മേളനത്തിന് സ്കൂൾ പ്രിൻസിപ്പൽ മിനി മാത്യു, വൈസ് പ്രിൻസിപ്പാൾ ട്രീസമേരി ബോബി, ജിൻസിമോൾ ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles