എലൈറ്റ് ലയൺസ് ക്ലബിന്റെ മെഗാ രക്തദാന ക്യാമ്പ് ഒക്ടോബർ 29 ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ

കോട്ടയം: ലയൺസ് ക്ലബിന്റെ മെഗാ രക്തദാന ക്യാമ്പ് ഒക്ടോബർ 29 ന് രാവിലെ 10 ന് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ മെഡിക്കൽ ഓഫിസർ എൻ.പ്രിയ ഉദ്ഘാടനം ചെയ്യും. ജില്ലാ പൊലീസ് അഡീഷണൽ സൂപ്രണ്ട് വിനോദ് പിള്ള അധ്യക്ഷത വഹിക്കും. ലയൺസ് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് മാനേജിംങ് ട്രസ്റ്റി ബിനു ജോർജ് മുഖ്യപ്രഭാഷണം നടത്തും. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകും. സിനിമാ താരം പ്രീതി ജിനോ മുഖ്യാതിഥിയായി പങ്കെടുക്കും. ലയൺസ് – എസ്.എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്. അജിത്ത് പൂഴിത്തറ, സിബി പ്ലാത്തോട്ടം, എം.പി രമേശ് കുമാർ, ഡോ. ജോ ജോസ് മാത്യു. 1ജോർജ് മാത്യു, ടി.പി മേരി, പ്രിൻസി ജോസഫ്, മഞ്ചു ജോയി, അജിത സെബാസ്റ്റിയൻ എന്നിവർ പങ്കെടുക്കും. കോട്ടയം മൗണ്ട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്, പാലാ ബ്ലഡ് ഫോറം, മൗണ്ട് കാർമ്മൽ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷൻ, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.