ഇനി വീട്ടിലിരുന്നും അടിച്ചു ഫിറ്റാകാം : വെള്ളം പോലെ പൈപ്പിലൂടെ മദ്യം എത്തും: വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ തിരക്കഥയ്ക്ക് പിന്നിലെ സത്യം ഇതാണ്

ചെന്നൈ : ലിക്വര്‍ പൈപ്പ്‌ലൈന്‍ ലഭിക്കാനായി ഇപ്പോള്‍ അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യം വീട്ടില്‍ എത്തുമെന്നും തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു.

Advertisements

ലിക്വര്‍ പൈപ്പ്‌ലൈനിന് അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വ്യാജ ഉത്തരവും പ്രചരിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ലിക്വര്‍ പൈപ്പ്‌ലൈന്‍’ കിട്ടാനായി സര്‍ക്കാരിന് അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യവും വീട്ടില്‍ പൈപ്പില്‍ എത്തുമെന്നുമാണു സമൂഹമാധ്യമ പ്രചാരണത്തിലെ അവകാശവാദം. ‘ചില്‍ ചെയ്തോളൂ, പക്ഷേ അമിതപ്രതീക്ഷ വേണ്ട’ എന്നായിരുന്നു പ്രചാരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി മീം സഹിതം പിഐബി ഫാക്‌ട് ചെക്ക് ട്വീറ്റ് ചെയ്തത്.

മദ്യപിക്കുന്നവരെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആവിഷ്കരിച്ചതാണു പദ്ധതി, അപേക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് 11,000 രൂപയുടെ ഡിഡി അയയ്ക്കണം തുടങ്ങിയ കാര്യങ്ങളും ഹിന്ദിയിലെ ‘ഉത്തരവില്‍’ പറഞ്ഞിരുന്നു. അപേക്ഷകരുടെ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കില്‍ ‘മദ്യ കണക്‌ഷന്‍’ നല്‍കും. പവര്‍ മീറ്ററുമായി ഘടിപ്പിച്ചാണു പ്രതിമാസ മദ്യബില്‍ തയാറാക്കുകയെന്നും വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നു.

Hot Topics

Related Articles