വ്യാജമദ്യം വിറ്റതായി ആരോപണം ; ഏറ്റുമാനൂരിൽ എക്സൈസ് സംഘം ബാർ അടച്ചു പൂട്ടി

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ ബാർ എക്സൈസ് നേതൃത്വത്തിൽ താല്ക്കാലികമായി അടച്ചു പൂട്ടി. ഏറ്റുമാനൂരിലെ മാളികയിൽ ബാറാണ് വ്യാജ മദ്യം വിൽക്കുന്നു എന്ന ആരോപണത്തെ തുടർന്ന് താല്ക്കാലികമായി അടച്ചു പൂട്ടിയത്.

Advertisements

ആരോപണം ശക്തമായതോടെ എക്സൈസ് സംഘം സ്ഥലത്തെത്തി ബാർ അടച്ചു പൂട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം പാമ്പാടി ഡ്രീം ലാന്റ് ബാറും സമാനമായ രീതിയിൽ എക്സൈസ് സംഘം അടച്ചു പൂട്ടിയിരുന്നു. ബാർ തുറക്കുവാൻ അനുവദിച്ച സമയത്തിന് മുൻപ് തുറന്ന് പ്രവർത്തിച്ചതിനെ തുടർന്നാണ് ഡ്രീം ലാന്റ് അടച്ചു പൂട്ടിയത്.

Hot Topics

Related Articles