വൈക്കം : ലിസ്യു ഇംഗ്ലീഷ് സ്കൂളിൽ പ്രവേശനോത്സവം വൈക്കം കൊതവറ സെന്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ
ഡോ. കെ ജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽസ്കൂൾ മാനേജർ റെവ. ഫാ. സെബാസ്റ്റ്യൻ നാഴിയoപാറ അധ്യക്ഷത വഹിക്കുകയും സ്കൂൾ
പ്രിൻസിപ്പാൾ മിസ്സസ് ഷൈനി അനിമോൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.
തുടർന്ന്
കലാകായിക രംഗത്തും
അക്കാഡമിക് തലത്തിലും ഉന്നത വിജയം നേടിയവരെ
ആദരിക്കുകയുണ്ടായി.
നീന്തലിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ഉൾപ്പടെ ആഞ്ചു റെക്കോർഡുകളിൽ ഇടം നേടിയ കുമാരി സൂര്യ ഗായത്രി എസ്സ്, എൻസിസി വൺ കേരള ഇൻഡിപെൻഡൻസ് കമ്പനി നടത്തിയ ദശ ദിന ക്യാമ്പിൽ ബെസ്റ്റ് കേഡറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട കുമാരി റബേക്ക മരിയ ജെയിംസ്, സ്കൂൾ അക്കാഡമിക് ടോപ്പേഴ്സ്, മാസ്റ്റർ കൃഷ്ണവ് ബി പിള്ളൈ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ഇൻ മെമ്മറി പവർ, കുമാരി ആൻ റോസ് സാജു എo ജി യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് സുവോളജി, മാസ്റ്റർ അഭിനീഷ് ബാബു ഗോൾഡ് മെഡലിസ്റ്റ് കളരിപ്പയറ്റ് എന്നിവരെ പ്രസ്തുത ചടങ്ങിൽ ആദരിക്കുകയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവീസിൽ നിന്നും വിരമിച്ച ലത ടീച്ചറിനും സണ്ണി ചേട്ടനും സ്കൂൾ മാനേജ്മെന്റ് പൊന്നാട അണിയിച്ച് ആദരവ് നൽകി.