മസ്തിഷ്ക മരണം സംഭവിച്ച 24കാരന്റെ കരൾ സ്വീകരിച്ച 52 കാരി ഇന്ന് ആശുപത്രി വിടും; ഇത്തരത്തിലൊരു ശസ്ത്രക്രിയ ആദ്യമായി ; ചികിത്സാരംഗത്ത് വീണ്ടും ചരിത്രം സൃഷ്ടിച്ചു കൊണ്ട് കോട്ടയം മെഡിക്കൽ കോളജ്; ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് മെഡിക്കൽ കോളജിൽ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ
മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കരൾ സ്വീകരിച്ച വീട്ടമ്മ ഇന്ന് ആശുപത്രി വിടും. കോട്ടയംതാഴത്തങ്ങാടി പ്ലാന്തറ വീട്ടിൽ മനോജിന്റെ മകൻ കൈലാസ്നാഥ് (24)ന്റെ കരൾ സ്വീകരിച്ച വയനാട് കൽപ്പറ്റ ഏഴമുടി സൂരജ് ഭവനിൽ രാജീവിന്റെ ഭാര്യ സുജാത(52) യാണ്, കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജ് ആകുന്നത്.

Advertisements

ഏപ്രിൽ 21 ന് രാത്രി 11 ന് ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്ത് ഗോവിന്ദ് മായി വീട്ടിലേക്ക് പോകുമ്പോൾ പുത്തനങ്ങാടി ദേവി ക്ഷേത്രത്തിന് സമീപംബൈക്ക് മറിഞ്ഞാ യിരുന്നു അപകടം. അപകടത്തെ തുടർന്ന് ഇരുവരേയും നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചു. കൈലാസ് നാഥ് ചികിത്സയിൽ കഴിവേ 24 ന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിന് സന്നദ്ധമാണെന്ന് ഡോക്ടർമാരെ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് മൃത സജ്ജിവനി കോഡിനേറ്റർ മാരായ ജിമ്മിജോർജ്ജ്, നീതു പി തോമസ്, മാത്യൂ ജയിംസ് എന്നിവരുടെ നേതൃത്വത്തിൽ മസ്തിഷ്ക മരണസ്ഥിരികരണ പരിശോധന നടപടികൾ, അവയവ വിന്യാസം അവയവങ്ങൾകൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളുടെ ഗ്രീൻകോറിഡോർ ഏകോപനം എന്നിവ ക്രമീകരിച്ചു.

25 ന് പുലർച്ചെ വിവിധ അവയവങ്ങൾ ശസ്ത്രക്രീയ നടത്തി എടുത്ത ശേഷം, രാവിലെ 6 ന് ഹൃദയം ഒരു വൃക്ക പാൻക്രിയാസ് എന്നിവ ഏറണാകുളം അമൃത ആശുപത്രിയിൽ ചികിഝയിൽ കഴിയുന്ന രോഗിക്കുo കരൾ സുജാതയ്ക്കും നൽകുകയായിരുന്നു.
തുടർന്ന് ഒരു വൃക്കയും കണ്ണുകളും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് വേണ്ടി ശസ്ത്രക്രീയ നടത്തുകമായിരുന്നു.

മസ്തിഷകമരണം സംഭവച്ചയാളുടെ കരൾ പകർന്ന് മറ്റൊരു ശരീരത്തിൽ വച്ച് പിടിപ്പിക്കുന്ന ശസ്ത്രക്രിയ വളരെ നിർണ്ണായകമായിരുന്നുവെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലെ ആദ്യ സംഭമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ശസ്ത്രക്രീയക്ക നേതൃത്വം നൽകിയ
ഡോ ആർ എസ് സിന്ധുവിനെ അഭിനന്ദിക്കുവാൻ
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് മെഡിക്കൽ കോളജിലെത്തും.

Hot Topics

Related Articles