കൊച്ചി : ലിവിംഗ് ടുഗതര്‍ പങ്കാളിക്കെതിരെ ഐ പി സി 498 എ പ്രകാരം കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സ്ത്രീയെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഐപിസി 498 എ വകുപ്പ്.വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിലാണ് കേരളാ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.
ഇരുവരും തമ്മില്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചുള്ള പീഡനമെന്ന രീതിയില്‍ കേസ് കണക്കാക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തിന് മുന്നില്‍ ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായിരുന്നില്ലെന്നത് കോടതി ചൂണ്ടിക്കാട്ടി. ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും പിന്നീട് വിവാഹം കഴിക്കാമെന്നും വ്യക്തമാക്കി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധുവായ വിവാഹ രേഖ ഇല്ലാത്തതിനാല്‍ ഐപിസി 498 എ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സോഫിയ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. ലിവിംഗ് ടുഗെതര്‍ പങ്കാളി ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ കോടതി ശിക്ഷിച്ച പാലക്കാട് സ്വദേശിയും കുടുംബവുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.