സാധാരണക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് ചതിക്കുഴിയില്‍ അകപ്പെടുത്തുന്ന ലോണ്‍ ആപ്പുകളുടെ വലയില്‍ കുടുങ്ങുന്നത് നിരവധി പേര്‍. തുച്ഛമായ തുക വായ്പയെടുക്കുന്നവര്‍ പോലും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടി വരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തല്ക്കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പലരും ലോണ്‍ ആപ്പുകളെ സമീപിക്കുന്നത്. ആവശ്യപ്പെടുന്ന പണം ഉടനടി അക്കൗണ്ടില്‍ എത്തും എന്നതാണ് ലോണ്‍ ആപ്പുകളിലേക്ക് സാധാരണക്കാര്‍ ആകൃഷ്ടരാകാന്‍ പ്രധാന കാരണം. വായ്പ എടുത്തുകഴിഞ്ഞാല്‍ പിന്നെ എത്ര രൂപ തിരിച്ചടച്ചാലും ആ ചതിക്കുഴിയില്‍ നിന്ന് കരകയറാന്‍ സാധിക്കില്ല. കോട്ടയം ജില്ലയിലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായവരുണ്ടെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. നൂറോളം പരാതികളാണ് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്.
എന്നാൽ മുണ്ടക്കയം സ്വദേശി ആപ്പിന് പണി കൊടുത്ത ഒരു രസകരമായ സംഭവം ഇങ്ങനെ ആണ്. ലോൺ ആപ്പിൽ നിന്നും ഇയാൾ 2000 രൂപ പണം ലോൺ എടുക്കുകയും തിരികെ 7 ദിവസം കൊണ്ട് 2300 തിരികെ അടക്കുകയും ചെയ്തു തുടർന്ന് 5000 രൂപ ലോൺ നൽകിയ ആപ്പിൾ നിന്ന് 5000 ലോൺ എടുത്ത് തിരികെ 5700. 7 ദിവസം കൊണ്ട് അടച്ചു ഇതോടെ ലോൺ ആപ്പ് 15000 രൂപ ലോൺ നൽകാം എന്ന് പറയുകയും അത് എടുക്കുകയും ചെയ്ത മുണ്ടക്കയം സ്വദേശിക്ക് 7 ദിവസം കഴിഞ്ഞപ്പോൾ തിരികെ അടക്കേണ്ടി വന്ന തുക 18000 മുകളിൽ എന്നാൽ കുറച്ച് സാവകാശം ചോദിച്ച ഇവർ ഒരു ദിവസം 500 രൂപ ഫൈൻ തരണം എന്നായി തുടർന്ന് മുണ്ടക്കയം സ്വേദേശിയെ വിളിച്ച ലോൺ അപ്പിനോട് അടക്കാൻ പറ്റില്ല എന്ന് പറഞ്ഞത്തോടെ ലോൺ ആപ്പ് ഭീഷണി തുടങ്ങി എന്നാൽ എന്തു വേണേലും ആയിക്കോ എന്നും പറഞ്ഞു ലോൺ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് മുണ്ടക്കയം സ്വേദേശി ടാറ്റാ പറഞ്ഞു. തുടർന്ന് വന്ന ഭീഷണി കാൾ എടുക്കാതെ വന്നപ്പോൾ വീട്ടിൽ വരും എന്നായി.എന്നാൽ വീട്ടിൽ വരട്ടെ അപ്പോൾ പണം തരാം എന്നായി മുണ്ടക്കയം സ്വേദേശി.എത്രയും പേരെ ചതി കുഴിയിൽ വീഴ്ത്തിയ ലോൺ ആപ്പ് ആളെ നോക്കി ഇരിക്കയാണ് മുണ്ടക്കയം സ്വദേശി