ലോണ്‍ ആപ്പുകള്‍ വഴി കേരളത്തില്‍നിന്ന് ഇതുവരെ തട്ടിയത് 100 കോടിയിലേറെ രൂപ: പ്രാഥമിക അന്വേഷണം നടത്തി സൈബര്‍ സെൽ 

കൊച്ചി : ലോണ്‍ ആപ്പുകള്‍ വഴി കേരളത്തില്‍നിന്ന് ഇതുവരെ തട്ടിയത് 100 കോടിയിലേറെ രൂപയെന്നു സൈബര്‍ അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ടൈപ്പിങ് ജോലികള്‍ക്കായി കംബോഡിയയിലേക്കു സൗജന്യ റിക്രൂട്ടിങ് നടത്തുന്ന ഏജൻസിയെക്കുറിച്ചും വിവരം ലഭിച്ചു. ഈ ഏജൻസി മലയാളികളെ കംബോഡിയയിലേക്കു കൊണ്ടുപോയി വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട ജോലികള്‍ നല്‍കുന്നു.

Advertisements

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആളെത്തേടുന്നത്. 70,000- ഒരു ലക്ഷം രൂപയാണു ശമ്ബള വാഗ്ദാനം. പരസ്യത്തിലെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. കേരളത്തില്‍നിന്നു കംബോഡിയയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് ഇത്തരം ജോലികള്‍ക്കു നിയോഗിക്കുന്നതായി അവിടെനിന്നു രക്ഷപ്പെട്ടെത്തിയ യുവാക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ചെന്നൈയും ഉത്തരേന്ത്യയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തട്ടിപ്പു വായ്പ ആപ്പുകളെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോണ്‍ ആപ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ അന്വേഷണത്തിനു കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊല്ലത്ത് ക്രിപ്റ്റോ കറൻസിയില്‍ നിക്ഷേപിച്ച്‌ ഒരു കോടി രൂപയുടെ തട്ടിപ്പിനിരയായ കേസിലാകും ആദ്യം സഹായം തേടുക. 10 ചൈനീസ് ബാങ്കുകളിലേക്കാണു പണം പോയതെന്നു കേരള സൈബര്‍ ഓപ്പറേഷൻസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുനടത്തിയ 10 ചൈനീസ് പൗരൻമാരെയും തിരിച്ചറിഞ്ഞു.

ലോണ്‍ ആപ്പുകള്‍ വഴിയും ചൈനയിലേക്കു വൻതോതില്‍ പണം പോകുന്നതായാണു കണ്ടെത്തല്‍. പ്ലേസ്റ്റോറില്‍ ആപ് എത്തിച്ചശേഷം ഫോണ്‍ വിളികള്‍ക്കായി ഇന്ത്യയില്‍ കുറച്ച്‌പേരെ റിക്രൂട്ട് ചെയ്യും. ഇവിടെ ഒരു ബാങ്ക് അക്കൗണ്ടും സംഘടിപ്പിക്കും. ഇൗ അക്കൗണ്ടിലേക്ക് പണമെത്തുന്നയുടൻ ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്കു മാറ്റും. കൊച്ചിയില്‍ ലോണ്‍ ആപ് തട്ടിപ്പിനിരയായവരുടെ ഫോണിലേക്കു വന്ന ഹിന്ദി സംഭാഷണം ചൈനീസ് പൗരന്റേതാണെന്നു കണ്ടെത്തി. ഫോണിലെ കോണ്‍ടാക്‌ട് നമ്ബറുകളുടെയും ഫെയ്സ്ബുക് ഫ്രണ്ട്സിന്റെയും എണ്ണം നോക്കിയാണ് ആപ്പുകള്‍ വായ്പത്തുക നിശ്ചയിക്കുന്നത്.

ഇന്നലെ ന്യൂഡല്‍ഹിയില്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത സൈബര്‍ ക്രൈം കോണ്‍ഫറൻസില്‍ ചൈനയുയര്‍ത്തുന്ന സൈബര്‍ വെല്ലുവിളി പ്രധാനചര്‍ച്ചയായി. സാധനങ്ങള്‍ വാങ്ങി അപ്പോള്‍തന്നെ മറിച്ചുവില്‍ക്കുന്ന ചൈനീസ് ട്രേഡിങ് ആപ്പുകളില്‍ കേരളത്തിനു ദിവസവും ലക്ഷങ്ങള്‍ നഷ്ടമാകുന്നു. കൊച്ചിയില്‍ രണ്ടാഴ്ച മുൻപ് ലോട്ടറിയടിച്ചെന്നു പറഞ്ഞു വന്ന മെസേജിന്റെ പിന്നാലെ പോയി വീട്ടമ്മയ്ക്കു നഷ്ടമായത് ഒരു കോടി രൂപയാണ്. കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത്, കര്‍ണാടകയില്‍ ആദായനികുതി റിട്ടേണ്‍ ലഭിക്കേണ്ടവരുടെയെല്ലാം ബാങ്ക് അക്കൗണ്ട് നമ്ബറില്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തിരുന്നു. ഈ ഓപ്പറേഷനും ചൈനയില്‍നിന്നായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.