തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്കാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്ബര്‍ നിലവില്‍ വന്നു. 94 97 98 09 00 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിനെ വാട്ട്സ്ആപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്കാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ്, ലോണ്‍ ആപ്പിന് പിന്നിലെ ഒരു സംഘം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് നാലംഗ കുടുംബം ആത്മഹത്യ ചെയ്തിരുന്നു. സമാനമായ പ്രശ്നത്തിന്റെ പേരില്‍ മറ്റൊരാള്‍ കൂടി ജീവനൊടുക്കി. ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പൊലീസിന് ലഭിക്കുകയാണിപ്പോള്‍. മോര്‍ഫ് ചെയ്ത ഫോട്ടോകളും അപകീര്‍ത്തികരമായ തന്ത്രങ്ങളും ഉപയോഗിച്ച് കടം വാങ്ങുന്നവരില്‍ നിന്ന് വൻ പലിശ ഈടാക്കുകയാണിവരുടെ രീതി.