സതേൺ കാലിഫോർണിയയിലെ വിവിധ മലയാളി ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൃസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഉള്ള സംയുക്ത കൃസ്തുമസ് കാരൾ 2025 ജനുവരി 11ന് ശനിയാഴ്ച വൈകീട്ട് 4:30മുതൽ ബർബാങ്ക് സ്കോട്ട് റോഡിലെ കാത്തലിക് ദൈവാലയത്തിൽ വച്ച് നടക്കും ഓർത്തഡോക്സ്, യാക്കോബായ, കാത്തലിക്, സിഎസ്ഐ, മാർത്തോമ്മാ സഭകളിലെ പത്തോളം ഇടവകകൾ സംയുക്ത കൃസ്തുമസ് ആഘോഷങ്ങളിൽ പങ്കാളികളാകും.മാർത്തോമ്മ ഇടവക വികാരി റവ ഡോ തോമസ് ബി സന്ദേശം നല്കും.കേരള കൃസ്ത്യൻ ഫെലോഷിപ്പ് ഓഫ് സതേൺ കാലിഫോർണിയയുടെ 2025 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസമാഹരണം നടത്തുന്ന റാഫിളിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.
ഇതിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ നിർദ്ധന രോഗികൾക്കായി വിതരണം ചെയ്യും.പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹവിരുന്ന് നല്കും റവ:ഫാ:സാബു തോമസ് കോറെപ്പിസ്കോപ്പ ചെയർമാനും മനു വർഗീസ് (മനു തുരുത്തിക്കാടൻ) ജനറൽ കൺവീനറും ജോർജ്ജുകുട്ടിപുല്ലപ്പള്ളി ട്രഷററും ഫാ: യോഹന്നാൻ പണിക്കർ (മുൻ ചെയർമാൻ) ഡോ:നെബു ജോൺ,സോദരൻ വർഗീസ്, ഷാജി മറ്റപ്പള്ളി,ജുപ്പി പാറയ്ക്കൽ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു