തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിന്റെ നിർദേശം. നിയന്ത്രണം കർശനമാക്കാൻ മന്ത്രിസഭാ യോഗം നിർദേശം മുന്നോട്ട് വച്ചത്. മന്ത്രിസഭാ യോഗ നിർദേശങ്ങൾ വ്യാഴാഴ്ച അവലോകന യോഗം ചർച്ച ചെയ്യും. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് ആലോചന. തീരുമാനം അവലോകന യോഗത്തിൽ എടുക്കും.
മന്ത്രിസഭ യോഗ നിർദ്ദേശങ്ങൾ
വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.
രാത്രി യാത്രകള്‍ക്ക് നിരോധനം
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും.
ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബസുകളില്‍ നിന്ന് കൊണ്ടുള്ള യാത്ര നിരോധിക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും.
ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല.
സിനിമ തിയേറ്ററുകള്‍ അടയ്ക്കും.
പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും
മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും.
കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും
കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും.
റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും.