ഇന്ന് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; യാത്രയില്‍ കാരണം കാണിക്കല്‍ രേഖ കരുതണം; പുറത്തിറങ്ങും മുന്‍പ് നിയന്ത്രണങ്ങള്‍ അറിയാം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. യാത്രകളില്‍ കാരണം വ്യക്തമാക്കുന്ന രേഖ കാണിക്കണം. ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്കു യാത്രയാകാം.

Advertisements

വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കും.മാധ്യമ സ്ഥാപനങ്ങള്‍, മരുന്നുകടകള്‍, ആംബുലന്‍സ് എന്നിവയ്ക്കു തടസ്സമില്ല. ഹോട്ടലിലും ബേക്കറിയിലും പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒമിക്രോണ്‍ തരംഗമെന്ന് വിശേഷിപ്പിക്കാവുന്ന മൂന്നാം തരംഗം സംസ്ഥാനത്ത് തുടങ്ങിയത് ജനുവരി 1ന് എന്നാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. ജനുവരി ആദ്യ ആഴ്ച 45 ശതമാനവും രണ്ടാം ആഴ്ച 148 ശതമാനവും മൂന്നാം ആഴ്ച 215 ശതമാനവുമായിരുന്നു രോഗവ്യാപനത്തിലെ വര്‍ധന. മൂന്നാഴ്ച കുത്തനെ ഉയര്‍ന്ന നിരക്ക് ഈ ആഴ്ച 71 ശതമാനമായി കുറഞ്ഞു. ഇതാണ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനയായി വിലയിരുത്തുന്നത്.എങ്കിലും വരും ദിവസങ്ങളിലും പ്രതിദിന രോഗബാധ അരലക്ഷത്തിനു മുകളില്‍ തുടര്‍ന്നേക്കാം. രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടുള്ളതിനാല്‍ കേരളത്തിലും സംഭവിച്ചിട്ടുണ്ടാകാമെന്നും ലക്ഷണമില്ലാത്ത രോഗികള്‍ സമൂഹത്തിലുണ്ടാകാമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.