ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും.13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും.
Advertisements
ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്. പുരുഷ വിഭാഗത്തില്‍ 20 ടീമുകളും വനിതാ വിഭാഗത്തില്‍ 18 ടീമുകളുമാണ് കളിക്കുന്നത്. ആദ്യ ലോകകപ്പ് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുന്നമെണ് പ്രതീക്ഷ. ഖോ ഖോയുടെ ജനപ്രീതി ആഗോളതലത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം. ഖോ ഖോ ലോകകപ്പ് 2025 ന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 13ന് നടക്കും. തുടര്‍ന്ന് ആതിഥേയരായ ഇന്ത്യ, നേപ്പാളിനെ നേരിടും. എല്ലാ മത്സരങ്ങളും ഒരേ വേദിയിലാണ് നടക്കുക.