ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാർച്ച്‌ 13ന് ശേഷം : പ്രഖ്യാപനത്തിന് ഒരുങ്ങി കമ്മിഷൻ 

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ മാർച്ച്‌ 13ന് ശേഷം പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒന്നിലധികം സംസ്ഥാനങ്ങള്‍ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ വൃത്തങ്ങള്‍ അറിയിച്ചു. മാർച്ച്‌ 13ന് മുമ്ബ് സംസ്ഥാന സന്ദർശനം പൂർത്തിയാക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി (സിഇഒ) യോഗങ്ങള്‍ നടന്നിരുന്നു. പ്രശ്‌നബാധിത പ്രദേശങ്ങള്‍, ഇവിഎമ്മുകളുടെ ചലനം, സുരക്ഷാ സേനയുടെ ആവശ്യകത, അതിർത്തികളില്‍ ജാഗ്രത കർശനമാക്കല്‍ എന്നിവ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

Advertisements

ഈ വർഷം തിരഞ്ഞെടുപ്പ് കൂടുതല്‍ സുഗമമാക്കുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതിയിടുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും തെറ്റായ വിവരങ്ങള്‍ ഫ്ലാഗ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായാണ് എഐ ഉപയോഗിക്കുക. തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയയിലെ തെറ്റായതും പ്രകോപനപരവുമായ ഉള്ളടക്കം നീക്കം ചെയ്യുന്നത് വേഗത്തിലായിരിക്കും, ഏതെങ്കിലും പാർട്ടിയോ സ്ഥാനാർത്ഥിയോ നിയമങ്ങള്‍ ലംഘിക്കുന്നത് തുടരുകയാണെങ്കില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിർത്തിവയ്ക്കാനോ ബ്ലോക്ക് ചെയ്യാനോ ആവശ്യപ്പെടുന്നത് പോലുള്ള കർശന നടപടികളെടുക്കാൻ കമ്മീഷൻ സജ്ജമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വസ്തുതാ പരിശോധന, തെറ്റായ വിവരങ്ങള്‍ക്കെതിരെ നടപടി, സെൻസിറ്റീവ് പ്രദേശങ്ങളില്‍ ഉയർന്ന സുരക്ഷ ഉറപ്പാക്കല്‍ എന്നിവയും കമ്മീഷൻറെ പരിഗണനയിലുണ്ട്. 96.88 കോടി ജനങ്ങള്‍ക്കാണ് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അർഹതയുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, 18-19 വയസ്സിനിടയിലുള്ള 1.85 കോടി പുതിയ വോട്ടർമാരും ഇക്കുറി സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.