ലോക്സഭയിൽ ഹിമാചല്‍ പ്രദേശ് സർക്കാരിനെ വിമർശിച്ച്‌ പ്രിയങ്ക ഗാന്ധി : പരിഹാസവുമായി ബി ജെ പി

ദില്ലി: പാർലമെൻ്റില്‍ ഹിമാചല്‍ പ്രദേശ് സർക്കാരിനെ വിമർശിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് സർക്കാർ ഭരിക്കുന്ന ഹിമാചല്‍ പ്രദേശിനെ പ്രിയങ്ക രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ പരിഹാസവുമായി ബിജെപി രംഗത്തെത്തി.ഹിമാചലില്‍ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. സഹോദരനായ രാഹുല്‍ ഗാന്ധിയെ പോലെ തന്നെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളൂ എന്നും അമിത് മാളവ്യ വിമർശിച്ചു.

Advertisements

പ്രാദേശിക കർഷകരുടെ ചെലവില്‍ ഹിമാചല്‍ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലില്‍ ഇന്ന് എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികള്‍ക്ക് അനുകൂലമാണെന്നും പ്രിയങ്ക വിമർശിച്ചു.ഹിമാചല്‍ പ്രദേശിലെ സർക്കാർ കോണ്‍ഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങള്‍ പ്രിയങ്കയെ ഓർമ്മിപ്പിച്ചു. ഇതോടെ കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിമാനത്താവളങ്ങളും റെയില്‍വേയും റോഡുകളും ഫാക്ടറികളുമെല്ലാം കേന്ദ്രസർക്കാർ അദാനിയ്ക്ക് മാത്രം നല്‍കുകയാണെന്നും 142 കോടി ജനങ്ങള്‍ പാർശ്വവത്കരിക്കപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, സ്വന്തം സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച്‌ നിരവധി ട്രോളുകള്‍ എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.