തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോല്‍വിയില്‍ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം. 2019ലെ പരാജയത്തിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ ഉദ്ഘാടനത്തിന് പിണറായിയുടെ പിന്നാലെ നടന്നിട്ടുണ്ട്. തോല്‍വി സംഭവിച്ചുവെന്ന് പറഞ്ഞ് ഒരാളെ ക്രൂശിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരുവില്‍ പരസ്പരം പോരടിക്കേണ്ട. തെറ്റ് ചൂണ്ടിക്കാട്ടിയതിന് എസ്എഫ്ഐയും എഐഎസ്എഫും തെരുവില്‍ പോരടിക്കേണ്ടെ. എന്നാല്‍, തെറ്റുകള്‍ കണ്ടാല്‍ ഇനിയും പറയുമെന്നും ബിനോയ് വിശ്വം മറുപടി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തല്‍ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്‍പ് പ്രതികരിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാരിന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ എസ്എഫ്ഐക്കെതിരെയും അദ്ദേഹം മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലെന്നും തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ വിമര്‍ശനവുമായി സിപിഐഎം നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ സിപിഐ സംസ്ഥാന കൗണ്‍സിലിലെ ചര്‍ച്ചയില്‍ അദ്ദേഹം പിണറായിക്കെതിരെയും എസ്എഫ്ഐക്കെതിരെയും മൃദുസമീപനമാണ് സ്വകീരിച്ചിരിക്കുന്നത്.