ലോക്‌സഭാ തിരഞ്ഞെടുപ്പ് ; വലിയ മുന്നൊരുക്കങ്ങളുമായി എല്‍ഡിഎഫ് ; സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഒരാഴ്ചക്കകം

ന്യൂസ് ഡെസ്ക് : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം ഈ മാസം പകുതിയോടെ അറിയാം. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ മുന്നൊരുക്കമാണ് എല്‍ഡിഎഫ് നടത്തുന്നത്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനൊപ്പം തെരഞ്ഞെടുപ്പ് നയസമീപനങ്ങളും ചര്‍ച്ച ചെയ്യാന്‍ സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഒരാഴ്ചക്കകം ചേരും. സ്ഥാനാര്‍ത്ഥി സാധ്യത ലിസ്റ്റില്‍ പ്രമുഖരുടെ വന്‍ നിരയാണുള്ളത്. ബിജെപി സ്വാധീന മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണ രീതികള്‍ അടക്കമാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. 

Advertisements

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകരുതെന്ന മട്ടിലാണ് ഇടത് ക്യാമ്പില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. 10 ,11 തീയതികളില്‍ സിപിഐ നേതൃയോഗം, 11, 12 തീയതികളില്‍ സിപിഎം സംസ്ഥാന സമിതി രണ്ട് യോഗങ്ങളിലും പ്രധാന അജണ്ട ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റില്‍ പ്രമുഖരുടെ വന്‍ നിരയാണുള്ളത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ വിഎസ് സുനില്‍കുമാര്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. എക്കാലത്തും തലവേദനയായ തിരുവനന്തപുരം മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ അവസാന ലിസ്റ്റിലിടം നേടിയിട്ടുണ്ട്. 

തോമസ് ഐസക്ക് മുതല്‍ എകെ ബാലനും കെകെ ശൈലജയും കെ രാധാകൃഷ്ണനും ഇതിനുപുറമെ ഒരുപിടി പുതുഖങ്ങളുമെല്ലാം സിപിഎം സാധ്യതാ പട്ടികയില്‍ തുടക്കം മുതലുണ്ട്. കൊല്ലത്ത് രണ്ട് എംഎല്‍എമാരും ചിന്താ ജെറോമും പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ ആരിഫ് മാറില്ലെന്ന് കരുതുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടെങ്കിലും ജില്ലാ കമ്മിറ്റിക്ക് തോമസ് ഐസക്കിനെ മത്സരിപ്പിക്കാന്‍ താല്‍പര്യമുണ്ട്.

Hot Topics

Related Articles