ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ഏഴ് സീറ്റുകൾ വേണം ; ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെ പി നദ്ദയുമായി  കൂടിക്കാഴ്ച നടത്തി തുഷാര്‍ വെള്ളാപ്പള്ളി

ഡൽഹി : ബിഡിജെഎസ് അധ്യക്ഷനും കേരള എൻഡിഎ ഘടകം കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് ജെ പി നദ്ദയുമായി ഡല്‍ഹിയില്‍ കൂടി കാഴ്ച നടത്തി .കേരള രാഷ്ട്രീയത്തില്‍ എൻഡിഎ വിപുലീകരിക്കുന്നതിനെ സംബന്ധിച്ചും ബിഡിജെഎസിന്‍റെ സീറ്റുകളുടെ കാര്യത്തിലും ചര്‍ച്ച നടത്തി.മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ പാര്‍ട്ടിയെ എൻഡിഎയില്‍ എത്തിക്കാനായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി തുഷാര്‍ നദ്ദയെ അറിയിച്ചു എന്നാണ് സൂചന.

Advertisements

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റുകള്‍ കൂടാതെ അധിക സീറ്റുകളും ആവശ്യപ്പെടും .ഇക്കുറി ബിഡിജെഎസ് ഏഴ് സീറ്റുകളാണ് ആവശ്യപ്പെടുന്നത് .വയനാട്, ചാലക്കുടി, തൃശ്ശൂര്‍ ,കോട്ടയം ,ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവയാണ് ആ മണ്ഡലങ്ങള്‍ .തൃശ്ശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട്ടിലേക്ക് മത്സരിക്കാൻ തയ്യാറായത്. തുഷാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം അമിത് ഷാ തന്നെ തന്‍റെ ട്വിറ്റര്‍ പേജില്‍ പ്രഖ്യാപിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ കേരളത്തിലെ ഓരോ വീടുകളിലും , ജനഹൃദയങ്ങളിലും,എത്തിക്കുവാനും അതുവഴി അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും ഇരുവരും നടത്തിയ ചര്‍ച്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.വരും ദിവസങ്ങളില്‍ ശക്തമായ ക്യാമ്ബയിനുകള്‍ നടത്തുവാനും അതിന് ഉതകുന്ന തന്ത്രങ്ങള്‍ മെനയുവാനും എൻ.ഡി എ യുടെ വിശാലമായ യോഗം കേരളത്തില്‍ ചേരുവാനും തീരുമാനിച്ചു.നെല്‍ , റബര്‍ കര്‍ഷകര്‍ക്കും താങ്ങു വിലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും നദ്ദയ്ക്കു നല്‍കിയ നിവേദനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ കേരളത്തിലെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ പ്രവര്‍ത്തനങ്ങളും ,പ്രചരണവും ,ഭവന സന്ദര്‍ശനത്തിലൂടെ നടത്തുമെന്നും ഇരുവരും അറിയിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.