ന്യൂസ് ഡെസ്ക് : ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകള്‍ കവര്‍ ചെയ്യുന്നതിനായി ഫോട്ടോ- വീഡിയോഗ്രാഫേഴ്സ് / അമേച്വര്‍ ആന്റ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫേഴ്സ് എന്നിവരെ ലഭ്യമാക്കുന്നതിനായി താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.നോമിനേഷന് സ്വീകരിക്കല്‍, ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ്, വീഡിയോ സര്‍വെയിലന്‍സ് ടീം, മീഡിയ മോണിറ്ററിംഗ് ടീം, ഫ്ളൈയിംഗ് സ്ക്വാഡ്, പോളിംഗ് ദിനത്തില്‍ പ്രശ്നബാധിതമായ പോളിംഗ് ബൂത്തുകള്‍, ഇ.വി.എമ്മിന്റെയും അനുബന്ധ സാമഗ്രികളുടെയും കമ്മീഷനിംഗ്, സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീം, മറ്റ് വിവിധ വര്‍ക്കുകള്‍ എന്നിവ കവര്‍ ചെയ്യുന്നതിനുള്ള ദിവസേനയുള്ള തുകയും എഡിറ്റ് ചെയ്യാത്ത സി.ഡിയുടെ തുകയുമാണ് ക്വട്ടേഷനില്‍ രേഖപ്പെടുത്തേണ്ടത്.
മിനിമം നൂറ് വീഡിയോ ക്യാമറകളും മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ സന്നദ്ധരായ ആളുകളേയും നല്കാന് കഴിയുന്നവരായിരിക്കണം അപേക്ഷിക്കേണ്ടത്.’ക്വട്ടേഷന്‍ ഫോര്‍ ഷൂട്ടിംഗ് വീഡിയോസ് ഇന്‍ കണക്ഷന് വിത്ത് ഇലക്ഷന്’ എന്ന് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ഫെബ്രുവരി 27ന് ഉച്ചയ്ക്ക് 12നകം ജില്ലാ കളക്ടറുടെ ഓഫീസില്‍ ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം.