തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ നാലു ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് മൂന്നു മുന്നന്നികളും തികഞ്ഞ വിജയ പ്രതിക്ഷയില്‍.കഴിഞ്ഞ തവണ നേടിയ 19 സീറ്റ് പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും 16ല്‍ കുറയില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 20 സീറ്റും പറഞ്ഞിരുന്നെങ്കിലും നാലിടത്തെങ്കിലും കടുത്ത മത്സരം നടന്നതായാണ് യുഡിഎഫ് പറയുന്നത്. മാവേലിക്കര, ആലത്തൂർ, കണ്ണൂർ, തൃശൂർ മണ്ഡലങ്ങളില്‍ മത്സരം ശക്തമായി നടന്നു. ഇതില്‍ മൂന്നിടത്ത് എങ്കിലും തോറ്റേക്കാമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്. പോളിങ് ശതമാനം കുറഞ്ഞത് കണക്കുകൂട്ടേണ്ടന്നും അത് എല്‍ഡിഎഫിനെ ബാധിക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്. 16 സീറ്റ് ഉറപ്പാണെന്നും കോണ്‍ഗ്രസിന് 12 ഉറപ്പാണെന്നുമാണ് കണക്കു കൂട്ടല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലീഗിന്റെ രണ്ട്, ആർ എസ് പി, കേരളാ കോണ്‍ഗ്രസ് ഒരോന്നും വിജയിക്കുമെന്നും യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. എല്‍ ഡി എഫ് ക്യാമ്പ് ഉറപ്പായും പ്രതീക്ഷിക്കുന്നത് രണ്ടു സീറ്റ് ആണ്. മാവേലിക്കര, ആലത്തൂർ മണ്ഡലങ്ങളാണിത്. ഇതിനു പുറമെ നാലിടത്ത് കൂടി വിജയ പ്രതീക്ഷയുണ്ട്. കണ്ണൂർ, കോഴിക്കോട്, വടകര, കോട്ടയം സീറ്റുകളിലാണ് നേരിയ പ്രതീക്ഷയുള്ളത്. പുറമെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് ഉറപ്പിക്കാനാവുന്നില്ല.ബിജെപിയാകട്ടെ ആദ്യ ഘട്ടത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ പങ്കിട്ടെങ്കിലും ഇപ്പോള്‍ അതില്ല. തൃശൂർ മാത്രമാണ് നേരിയ പ്രതീക്ഷയുള്ളത്. തിരുവനന്തുപുരത്ത് രണ്ടാമത് എത്തുമെന്നും പത്തനംതിട്ടയില്‍ വോട്ട് വർധിപ്പിക്കുമെന്നും കണക്കു കൂട്ടുന്നു. കൂട്ടലിനും കിഴിക്കലിനും ഇനി നാലു ദിവസത്തെ ആയുസ് മാത്രം.