ലക്‌നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഒരു സിറ്റിംഗ് എംപിക്ക് ഒഴികെ ആര്‍ക്കും ഇത്തവണ ബിജെപി സീറ്റ് നല്‍കില്ലെന്ന് അഖിലേഷ് യാദവ്.വീണ്ടും മത്സരിക്കുന്ന എംപിക്ക് മണ്ഡലം മാറാന്‍ താത്പര്യമുണ്ടെന്നും യാദവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നത് യുപിയിലെ വാരാണസിയില്‍ നിന്നാണ്.
അതേസമയം, കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നേടിയത്‌പൊലുള്ള വിജയം ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് സാദ്ധ്യമല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരുകളെ കൊണ്ട് പൊറുതിമുട്ടിയെന്നും 90 ശതമാനം ആളുകളും ബിജെപിക്ക് എതിരെ വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ കാരണം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ അവര്‍ കൃത്യമായി ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കര്‍ഷകര്‍ക്ക് ബിജെപി അനവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല. കര്‍ഷകരെ ഇത്രയും ദ്രോഹിച്ച മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയില്ലെന്നും മുന്‍ യുപി മുഖ്യമന്ത്രി വിമര്‍ശിച്ചു.