ദില്ലി: അനിശ്ചിതത്തിനൊടുവിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. എല്ലാ എംപിമാരോടും പാർലമെന്ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എം.പിമാരുടെ പിന്തുണ വേണം.
അതേസമയം വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ് . മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.