തിരുവനന്തപുരം : ലോക്സഭ സീറ്റ് നല്‍കാത്തതില്‍ ആർജെഡിക്ക് ഉള്ളില്‍ കടുത്ത അതൃപ്തി. പാർട്ടി വഞ്ചിക്കപ്പെട്ടെന്ന് ആർജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂർ.മാന്യമായ അംഗീകാരം എല്‍ഡിഎഫ് ആർജെഡിക്ക് നല്‍കണമെന്നും സലിം മടവൂർ ആവശ്യപ്പെട്ടു.
1991 മുതല്‍ പല തവണ എംപി വീരേന്ദ്രകുമാർ മത്സരിച്ച കോഴിക്കോട് ലക്ഷ്യം വച്ചായിരുന്നു ആർജെഡിയായി മാറിയ എല്‍ ജെ ഡി യുടെ പ്രവർത്തനങ്ങള്‍. 2009 ല്‍ ഇടതുമുന്നണി വിട്ട എല്‍ജെഡി 2018ല്‍ യുഡിഎഫ് വിട്ടു തിരിച്ചെത്തിയപ്പോള്‍ എല്‍ഡിഎഫ് ലോകസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചു, ഇത്തവണ തരാമെന്ന് പറഞ്ഞിട്ടും തന്നില്ല. എല്‍ഡിഎഫില്‍ നിന്നും മാന്യമായ അംഗീകാരം ലഭിച്ചില്ലെന്നും ആർജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരിക്കാൻ അവസരം ഇല്ലാതായതോടെ കടുത്ത അമർഷത്തിലാണ് കീഴ് ഘടകങ്ങള്‍. രാജ്യസഭാ സീറ്റിനു വേണ്ടി എം പി ശ്രേയസ് കുമാർ വിട്ടുവീഴ്ച ചെയ്യുന്നു എന്നും ആരോപണം ഉണ്ട്. സിപിഐഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മത്സരിക്കാനുള്ള എല്‍ഡിഎഫ് ഫോർമുല അംഗീകരിക്കരുതെന്നാണ് പാർട്ടി വികാരം.