ലണ്ടനിൽ കുടിയേറ്റ വിരുദ്ധ റാലി; നേതാവായി ലോകശ്രദ്ധ പിടിച്ചുപറ്റി ടോമി റോബിൻസണ്‍

ലണ്ടൻ : ലണ്ടന്റെ ഹൃദയഭാഗത്ത് ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടീഷ് ആക്ടിവിസ്റ്റായ ടോമി റോബിൻസണ്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയത്.അനധികൃത കുടിയേറ്റത്തിനെതിരേയും അത് പ്രോത്സാഹിപ്പിക്കുന്ന സർക്കാരിനെതിരേയുമുള്ള പ്രതിഷേധമായിരുന്നു ലണ്ടന്റെ തെരുവീഥികളില്‍ ആളിക്കത്തിയത്. അതിർത്തി നിയന്ത്രണം, ബ്രിട്ടീഷ് സംസ്കാരം സംരക്ഷിക്കല്‍ എന്നീ മുദ്രാവാക്യങ്ങളാണ് ‘യുണൈറ്റ് ദി കിങ്ഡം’ എന്ന പേരില്‍ നടന്ന മെഗാ റാലിയിലുയർന്നത്. കുടിയേറ്റക്കാരുടെ കടന്നുകയറ്റം തടയുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുക, കുടിയേറ്റക്കാരേക്കാള്‍ തദ്ദേശീയരായ ബ്രിട്ടീഷുകാർക്ക് മുൻഗണന നല്‍കുക എന്നിവയാണ് ഇവർ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍.

Advertisements

തീവ്രവലതുപക്ഷ ആക്ടിവിസ്റ്റാണ് ടോമി റോബിൻസണ്‍. കുടിയേറ്റ വിരുദ്ധനിലപാടാണ് മുന്നോട്ടുവെക്കുന്നതെങ്കിലും ഇന്ത്യൻ പൗരന്മാരോടുള്ള അദ്ദേഹത്തിന്റെ നിലപാടില്‍ വൈരുദ്ധ്യമുണ്ടെന്നതാണ് ഇപ്പോള്‍ ഉയരുന്ന വിമർശനം. യുകെയിലെ ഇന്ത്യാക്കാരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് ഇതിന് കാരണമായത്. റോബിൻസണിന്റെ പ്രചാരണങ്ങളില്‍ മുസ്ലീങ്ങളോടുള്ള വിദ്വേഷം പ്രതിഫലിച്ചുകാണമെന്ന ആരോപണങ്ങളുയർന്നിട്ടുണ്ട്, അതിനൊപ്പമാണ് ഇന്ത്യാക്കാരോടുളള മൃദുസമീപനമെന്നാണ് വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്രിട്ടീഷ് ജീവിതവുമായി ഇഴുകിച്ചേരുന്ന സമാധാനപ്രിയരും സമാധാനം ഇഷ്ടപ്പെടുന്നവരുമായ കുടിയേറ്റ സമൂഹം എന്നാണ് ഇന്ത്യാക്കാരെ കുറിച്ച്‌ അദ്ദേഹം വിശേഷിപ്പിച്ചത്. കുടിയേറ്റക്കാർ ബ്രിട്ടീഷ് വ്യക്തിത്വത്തിന് ഭീഷണിയാണെന്ന വാദത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ ഈ നിലപാടെന്ന വിമർശനമുയർന്നുകഴിഞ്ഞു. തീവ്ര വലതുപക്ഷ വിമർശകർ റോബിൻസണ്ണിനെതിരേ ആഞ്ഞടിക്കാനുള്ള പിടിവള്ളിയായി ഈ പരാമർശങ്ങളെ ഉപയോഗിക്കാനും ആരംഭിച്ചിട്ടുണ്ട്.

മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരും ഇന്ത്യക്കാരും തമ്മില്‍ ഒരു വേർതിരിവ് സൃഷ്ടിക്കാൻ ടോമി റോബിൻസണ്‍ ശ്രമിച്ചുവരികയാണ്. 2022-ല്‍ ഒരു ഏഷ്യാ കപ്പ് മത്സരത്തിന് ശേഷം ലെസ്റ്ററില്‍ ബ്രിട്ടീഷ് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍, ആവശ്യമെങ്കില്‍ ഹിന്ദുക്കളെ പിന്തുണയ്ക്കാൻ താൻ വ്യക്തിപരമായി നൂറുകണക്കിന് ആളുകളെ അണിനിരത്തുമെന്ന് റോബിൻസണ്‍ പറഞ്ഞിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ദേശീയ സ്വത്വത്തിന്റേയും പ്രതിരോധം എന്ന നിലയിലാണ് റോബിൻസണ്‍ തന്റെ ആക്ടിവിസത്തെ ചിത്രീകരിക്കുന്നത്. എങ്കിലും മുസ്ലീം മതവിശ്വാസികളെ ആക്രമണകാരികളും കുറ്റവാളികളുമായി കാണുന്ന വ്യക്തമായ ഒരു വേർതിരിവ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍ച്ചേർന്നിട്ടുണ്ടെന്നാണ് പ്രധാന വിമർശനം.

2022-ല്‍ ഓപ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍, യുകെയിലെ ഹിന്ദുക്കള്‍ അന്യായമായി ലക്ഷ്യമാക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതടക്കം, യുകെയിലെ ഹിന്ദു സമൂഹത്തെ കുറിച്ച്‌ റോബിൻസണ്‍ നടത്തിയ അനുകൂല പരാമർശങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയുള്ള പോസ്റ്റുകളും ലേഖനങ്ങളും അദ്ദേഹത്തിനെതിരേയുള്ള ആയുധങ്ങളായി പ്രചരിക്കുന്നുണ്ട്.

Hot Topics

Related Articles