വൈദ്യുത പോസ്റ്റിലേക്ക് ലോറി പാഞ്ഞു കയറി; പോസ്റ്റ് മറിഞ്ഞ് ലോറിക്കു മേല്‍ വീണു; സംഭവം എറണാകുളത്ത്

എറണാകുളം: കാഞ്ഞൂർ പാറപ്പുറത്ത് ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. ലോഡുമായി പോവുകയായിരുന്ന ലോറിയാണ് റോഡരികിൽ നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ഇന്ന് വെളുപ്പിനെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ലോറിയുടെ മുകളിലേക്ക് വീണു. എന്നാൽ ലോറിയിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. പ്രദേശത്തെ വൈദ്യുതി നിലച്ചിരിക്കുകയാണ്. ലോറി സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ തുടരുന്നു.

Advertisements

Hot Topics

Related Articles