ഷിരൂർ: കർണാടക റവന്യൂ മന്ത്രിയുടെ പ്രസ്താവനയെ തള്ളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേല്‍. റോഡിലെ മണ്ണ് മുഴുവൻ മാറ്റിക്കഴിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് ഇനിയും മണ്ണ് മാറ്റാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോറി പുഴയില്‍ വീഴാൻ സാധ്യതയില്ല. കരയില്‍ തന്നെ ലോറിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രഞ്ജിത്ത് ഇസ്രായേല്‍ പ്രതികരിച്ചു. ലോറി പുഴയില്‍ പോയിരുന്നെങ്കില്‍ ഫോണ്‍ റിംഗ് ചെയ്യുമായിരുന്നില്ലെന്നും രഞ്ജിത്ത് ഓർമിപ്പിച്ചു.
മണ്ണിനോടൊപ്പം ഒഴുകിയെത്തിയ വലിയ പാറകള്‍ ദൗത്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജെസിബിക്ക് നീക്കാൻ കഴിയാത്ത അത്രയും ഭാരമുള്ള കല്ലുകള്‍ അപകടമേഖലയിലുണ്ട്. അത്തരം വലിയ കല്ലുകള്‍ തകർത്തതിന് ശേഷം മണ്ണും കല്ലും മാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ത്യൻ ആർമിയും എൻഡിആർഎഫുമാണ് പ്രതീക്ഷ നല്‍കുന്നതെന്നും രഞ്ജിത്ത് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പുഴയില്‍ നേവി തിരച്ചില്‍ നടത്തുന്നുണ്ട്. സോണാർ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇതുവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ പുഴയിലേക്ക് ലോറി പോയിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു.