തിരുവനന്തപുരം: കോട്ടയത്ത് മണ്ണിടയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ അഭിനന്ദിച്ച് ഫയർ ഫോഴ്സ് മേധാവി ഡോ. ബി.സന്ധ്യ. രക്ഷാപ്രവർത്തനം നടത്തിയവർക്ക് പാരിതോഷികം നൽകുമെന്നും ഡിജിപി അറിയിച്ചു.
ഇന്ന് രാവിലെയാണ് കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കുടുങ്ങിയ അതിഥി തൊഴിലാളിയെ രണ്ടു മണിക്കൂർ നീണ്ട തീവ്ര രക്ഷാ ശ്രമത്തിലൂടെ പുറത്തെടുത്തത്. ബംഗാളി തൊഴിലാളിയായ സുശാന്തിനെയാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് രക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 9.30-നാണ് കോട്ടയം മറിയപ്പള്ളിയിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേർന്നുള്ള മതിലിന്റെ നിർമാണത്തിനിടെ ആണ് മഞ്ഞിടിഞ്ഞു വീണത്. അപകട സമയത് ജോലിയിൽ ഉണ്ടായിരുന്നത് രണ്ട് അന്യ സംസ്ഥാന തൊഴിലാളികൽ അടക്കം നാലു പേരാണ്. മണ്ണിടിയുന്നത് കണ്ട് മൂന്നു പേരും ഓടി മാറിയെങ്കിലും സുശാന്ത് മാത്രം മണ്ണിനടിയിലായി. രണ്ടുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനോടുവിലാണ് സുശാന്തിനെ രക്ഷിച്ചത്.