ക്രൂരതയുടെ മറ്റൊരു മുഖം: രോഗിയായ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ടിക്കറ്റില്‍ കൃത്രിമം കാണിച്ച്‌ പണം തട്ടി

താനൂർ: രോഗിയായ ലോട്ടറി വില്‍പ്പനക്കാരനോട് കൊടുംക്രൂരത. കേരള സർക്കാർ നിർമല്‍ ലോട്ടറി ടിക്കറ്റിൻ്റെ തീയതി തിരുത്തി 5000 രൂപ തട്ടിയെടുക്കുകയായിരുന്നു.താനൂർ മൂലക്കല്‍ സ്വദേശി വടക്കുമ്ബാട്ട് ദാസനെയാണ് ബൈക്കിലെത്തിയ ആള്‍ കബളിപ്പിച്ചത്.താനൂർ ക്ഷേത്രത്തിനു മുൻപിലാണു സംഭവം. ബൈക്കിലെത്തിയ ആള്‍ ഒരു ടിക്കറ്റ് കാണിച്ച്‌ ദാസനോട് ഫലം പരിശോധിക്കാൻ പറഞ്ഞു. പരിശോധിച്ചപ്പോള്‍ 5000 രൂപ സമ്മാനമുള്ളതായി കണ്ടു. കൈയില്‍ അത്രയും തുക തരാനില്ലെന്നു ദാസൻ പറഞ്ഞു.അപ്പോള്‍ 40 രൂപയുടെ 41 ടിക്കറ്റ് ഇയാള്‍ വാങ്ങി. ബാക്കി തുക തന്നാല്‍മതി എന്നു പറഞ്ഞു. ടിക്കറ്റിൻ്റെ 1640 രൂപ കഴിച്ച്‌ 3300 രൂപ ദാസൻ നല്‍കി. 2000 രൂപ സമീപത്തെ കടയില്‍നിന്ന് കടമായി വാങ്ങിയാണു നല്‍കിയത്. ബാക്കി 60 രൂപ വേണ്ടെന്നും പറഞ്ഞു. പിന്നീട് ദാസൻ ടിക്കറ്റ് താനൂരിലെ ഏജൻസിയില്‍ എത്തിച്ചപ്പോഴാണ് ടിക്കറ്റില്‍ തീയതി തിരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. ദാസൻ താനൂർ പോലീസില്‍ പരാതി നല്‍കി2018-ല്‍ പക്ഷാഘാതത്താല്‍ ശരീരം തളർന്ന് ഏറെക്കാലം കിടപ്പിലായിരുന്നു ദാസൻ. കൈകാലുകള്‍ക്ക് ബലക്കുറവും കണ്ണിന് കാഴ്‌ചക്കുറവും ഉള്ളതിനാല്‍ വർഷങ്ങളായി ശോഭാ ക്ഷേത്രത്തിനു മുൻപില്‍ ഇരുന്നാണ് ലോട്ടറി കച്ചവടം നടത്തുന്നത്.

Advertisements

Hot Topics

Related Articles