കോട്ടയം : കോട്ടയം ഗാന്ധിനഗറിൽ അന്ധയായ ലോട്ടറി വിൽപ്പനക്കാരിക്ക് സഹായിയായി എത്തിയ ആൾ ലോട്ടറിയും പണവും തട്ടിയെടുത്ത് മുങ്ങി.ഗാന്ധിനഗർ എം ഇ എസ് കോളേജിന് സമീപത്തായി ലോട്ടറി വിൽപ്പന നടത്തിയിരുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കൽ നിന്നുമാണ് സഹായിക്കാമെന്ന വ്യാജേന പണവും ലോട്ടറിയും തട്ടിയെടുത്തത്.ഇന്ന് രാവിലെ 11.30 യോട് കൂടിയായിരുന്നു സംഭവം. അന്ധയായ കുഞ്ഞുമോളും സഹോദരിയും എം ഇ എസ് കോളേജിനു സമീപത്താണ് ലോട്ടറി കച്ചവടം നടത്തുന്നത്. സഹോദരി ഒപ്പം ഇല്ലാതിരുന്ന സമയത്താണ് ഇത്തരത്തിൽ മോഷണം നടന്നത്. കുഞ്ഞുമോളുടെ കൂട്ടുകാരിയുടെ ഭർത്താവ് കൂടിയായ ഇയാൾ ലോട്ടറി വിറ്റു നൽകാമെന്ന് പറഞ്ഞ് കുഞ്ഞുമോളുടെ പക്കൽ നിന്നും
ലോട്ടറിയും പണവും പിടിച്ച് വാങ്ങുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചെങ്കിലും അയാൾ ബലമായി പിടിച്ചു വാങ്ങി.ഇയാൾ മുമ്പും ഇത്തരത്തിൽ ഇവരുടെ കയ്യിൽനിന്നും ലോട്ടറി വാങ്ങി സമീപത്തുനിന്ന് വിറ്റ് പണം നൽകാറുണ്ടായിരുന്നു. ഈ വിശ്വാസത്താലാണ് കുഞ്ഞുമോൾ ലോട്ടറിയും പണവും നൽകിയത്. എന്നാൽ ഏറെ നേരം നോക്കിയിരിന്നിട്ടും തിരികെ എത്താതിരുന്നപ്പോഴാണ് അയാൾ പണവും ലോട്ടറിയും തട്ടിയെടുത്ത് മുങ്ങിയതാണെന്ന് മനസിലായത്. പിന്നീട് സഹോദരിയും ഗാന്ധിനഗർ പൊലീസും ചേർന്ന് ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ഭാരുടെ നമ്പർ അന്വേഷിച്ചാണ് ഇവർക്കരികിലേക്കെത്തുന്നത്. വെള്ള മുണ്ടും നീല ഷർട്ടുമാണ് മോഷണം നടത്തുന്ന സമയത്ത് ഇയ്യാൾ ധരിച്ചിരുന്നത് കൂടാതെ കയ്യിൽ ഒരു വടിയും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
“അന്ധയായ തന്റെ ഏക വരുമാന മാർഗം വഴിമുട്ടിയതെന്നും, ഇന്ന് ലോട്ടറി ഏജന്റിന് രണ്ടായിരം രൂപ നൽകിയെങ്കിൽ മാത്രമേ നാളെ ലോട്ടറി ലഭിക്കുകയുള്ളു” എന്നും കുഞ്ഞുമോൾ പറഞ്ഞു. ജാഗ്രതാ ന്യൂസ് വാർത്ത കണ്ടതിനെ തുടർന്ന് രണ്ട് യുവാക്കൾ കുഞ്ഞുമോളുടെ അടുക്കൽ എത്തി ലോട്ടറിക്കായുള്ള പണം നൽകി.