കോട്ടയം: ലൂർദ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജിൽ ആഗസ്റ്റ് 1 മുതൽ 4 വരെ നടന്ന ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടു പത്രങ്ങളിൽ പ്രസിദ്ധികരിച്ച മികച്ച സ്‌പോർട്‌സ് വാർത്താ ചിത്രത്തിനുള്ള 10001 രൂപയും ഫലകവുമടങ്ങിയ അവാർഡിന് മംഗളത്തിലെ ജി. വിപിൻകുമാർ അർഹനായി ആഗസ്റ്റ് 5 നു മംഗളം പ്രസിദ്ധികരിച്ച ‘ വാനിലുയർന്ന് ‘ എന്ന അടിക്കുറിപ്പോടുകൂടിയുള്ള ചിത്രമാണ് വിപിൻകുമാറിന് അവാർഡ് നേടിക്കൊടുത്തത്.
രണ്ടാം സ്ഥാനത്തിന് ആഗസ്റ്റ് 2 നു കേരള കൗമുദിയിൽ ‘ ചാടി തട’ എന്ന അടികുറിപ്പോടെ പ്രസിദ്ധികരിച്ച ശ്രീകുമാർ ആലപ്രയുടെ ചിത്രം അർഹമായി. മൂന്നാം സ്ഥാനത്തിന് 2 പേർ അർഹരായി. ആഗസ്റ്റ് 5 നു മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ദിലീപ് പുരക്കലിന്റെ ചിത്രവും, ആഗസ്റ്റ് 2 നു ദീപികയിൽ പ്രസിദ്ധീകരിച്ച ജോൺ മാത്യുവിന്റെ ചിത്രവുമാണ് മൂന്നാം സ്ഥാനത്തിന് അർഹമായത്.
7501 രൂപയും ഫലകവുമടങ്ങിയ അവാർഡ് രണ്ടാം സ്ഥാനത്തിനും, 5001 രൂപയും ഫലകവുമടങ്ങിയ അവാർഡ് മൂന്നാം സ്ഥാനത്തിനും നൽകും. അവാർഡുകൾ പിന്നീട് സ്‌കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്.