ബംഗ്ലാദേശിലും ലവ് ജിഹാദ്; ഹിന്ദുക്കൾ ആക്രമണം നേരിടുന്നതായി റിപ്പോർട്ട്; കടുത്ത വിവേചനം നേരിടുന്നതായും ആരോപണം

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമൂഹം നേരിടുന്ന നേരിട്ടുള്ള ആക്രമണങ്ങളിൽ കുറവ് സംഭവിച്ചെങ്കിലും പല സ്ഥലങ്ങളിലും വിവേചനം നേരിടുന്നതായി റിപ്പോർട്ട്. ഷെയ്ഖ് ഹസീനയുടെ ഭരണത്തിന്റെ പതനത്തെത്തുടർന്ന് നൊബേൽ സമാധാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ, ബംഗ്ലാദേശിൽ ഓഗസ്റ്റ് 5 ന് അധികാരമേറ്റതിനുശേഷം, മതമൗലികവാദ ഗ്രൂപ്പുകൾ ശക്തി പ്രാപിക്കുകയും മതന്യൂനപക്ഷങ്ങൾക്കെതിരായ അക്രമവും വിവേചനവും വർദ്ധിപ്പിക്കുകയും ചെയ്തെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

Advertisements

രാജ്യത്ത് ഹിന്ദു വിരുദ്ധ നീക്കങ്ങൾ ശക്തിപ്രാപിക്കുന്നുണ്ടെന്നാണ് വിവരം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും നിർബന്ധിത രാജിയിലൂടെ സർക്കാർ ജോലികളിൽ നിന്ന് നീക്കം ചെയ്യാനും ശ്രമിക്കുകയാണ്. പ്രമുഖ സർവകലാശാലകളിലെ ഹിന്ദു അദ്ധ്യാപകരും പ്രൊഫസർമാരും രാജിവയ്ക്കാൻ സമ്മർദ്ദം നേരിടുന്നതായി ആരോപിക്കപ്പെടുന്നു. ചിറ്റഗോംഗ് സർവകലാശാലയുടെ ചരിത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ റോന്തു ദാസ് രാജിവയ്ക്കാൻ നിർബന്ധിതനായവരിൽ ഒരാളാണ്. ഇദ്ദേഹത്തിനെതിരെ വധഭീഷണിയും ഉയരുന്നുണ്ട്. അദ്ദേഹം നേരിട്ട വിവേചനം വിവരിച്ച രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വലിയ ചർച്ചയാണ് ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് സേനയിൽ ഉൾപ്പടെ ഈ വിവേചനം നേരിടുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ, ശാരദ പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 252 പൊലീസ് സബ് ഇൻസ്പെക്ടർമാരെ അച്ചടക്കമില്ലായ്മയും ക്രമക്കേടും ആരോപിച്ച് പിരിച്ചുവിട്ടിരുന്നു, അവരിൽ 91 പേരും ഹിന്ദു വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു. ഷെയ്ഖ് ഹസീനയുടെ കാലത്താണ് ഈ ഉദ്യോഗസ്ഥരുടെ നിയമനം നടന്നത്. കൂടാതെ, ശാരദ പൊലീസ് അക്കാദമിയിലെ 60ലധികം എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കായി ഒക്ടോബർ 20ന് നടത്താനിരുന്ന പാസ്ഔട്ട് പരേഡ് റദ്ദാക്കി, ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കൂടുതൽ വൈകിപ്പിക്കുകയും ചെയ്തു.

തൊഴിൽ വിവേചനത്തിനപ്പുറം, ഇന്ത്യയിലെ ‘ലവ് ജിഹാദ്’ ആഖ്യാനത്തിന് സമാനമായ ഒരു പ്രചരണവും ഹിന്ദു സമൂഹത്തിന് നേരെ രാജ്യത്ത് നടക്കുന്നുണ്ട്. ഹിന്ദു പുരുഷന്മാർ മുസ്ലീം സ്ത്രീകളെ പ്രലോഭിപ്പിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകൾ ‘ലവ് ട്രാപ്പ്’ കാമ്‌ബെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വിവിധ ഇടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. മുസ്ലീം വിഭാഗത്തിലെ സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നാണ് മിക്ക പോസ്റ്റുകളിലെയും ഉള്ളടക്കം. കൂടാതെ, ദുർഗ്ഗാ പൂജയ്ക്കിടെ ഹിന്ദു വിഗ്രഹങ്ങൾ നശിപ്പിച്ച സംഭവങ്ങൾ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles