ചങ്ങനാശ്ശേരി : പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയമുയർത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ചങ്ങനാശ്ശേരി മണ്ഡലം തല പര്യടനത്തിന് പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയിൽ നിന്നും തുടക്കം കുറിച്ചു.ജാഥ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹസ്സൻ നയിക്കുന്ന വാഹനജാഥ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു പതാക കൈമാറി.പിണറായി വിജയനും സിപിഎം ഉം നടത്തിയ അഴിമതികൾ പുറത്ത് വരാതിരിക്കാനും നിയമനടപടികളിൽ നിന്നും രക്ഷപെടാനും ആർ എസ് എസു മായി നടത്തിയ ഡീലിംഗ് ഏജന്റാണ് എ ഡി ജി പി അജിത് കുമാർ എന്നും നാൾക്ക് നാൾ സംഘപരിവാർ പ്രവർത്തകർ നടത്തുന്ന രാജ്യ ദ്രോഹ പ്രവർത്തനങ്ങൾക്ക് മൗനസമ്മതം നടത്തുന്ന നിലപാടാണ് കേരളം ഭരിക്കുന്ന പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നാലുകോടി ജംഗ്ഷനിൽ നടന്ന ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡന്റ് അനീഷ് തെങ്ങണ അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി അമീർ ഷാജി ഖാൻ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി മാരായ അൻസർ മടുക്കംമൂട് , അമീൻ കൂനന്താനം , ട്രഷറർ അൻസിൽ പായിപ്പാട്, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, വാർഡ് കൗൺസിലർ ടി.കെ കരുണാകരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അൻസാരി കെ.എ യോഗത്തിന് നന്ദി അർപ്പിച്ചു.