കൊല്ലം: കൊട്ടിയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് അറസ്റ്റിലായത്. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെ യുവതിയെ വഴിയില്‍ തടഞ്ഞ പ്രതി കൈയില്‍ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തു എന്നു മായിരുന്നു ഭീഷണി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റിലായത്.
Advertisements