മോസ്കോ : മുൻ കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ യുവാവിന്, യുക്രൈൻ യുദ്ധത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതോടെ മാപ്പ് നല്കി റഷ്യൻ പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ. 111 തവണ കുത്തിയാണ് വ്ലാദിസ്ലേവ് കന്യൂസ് തന്റെ മുൻ കാമുകിയായ വെറ പെഖ്തലേവയെ കൊലപ്പെടുത്തിയത്. കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കന്യൂസിനെ 17 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷം പോലും തികയും മുമ്ബ് കന്യൂസിനെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഉത്തരവ് പ്രകാരം ജയിലില്‍ നിന്ന് മോചിപ്പിച്ചു. റഷ്യ – യുക്രൈൻ യുദ്ധത്തില്‍ സൈനിക സേവനമനുഷ്ടിക്കാൻ തീരുമാനിച്ചതാണ് കന്യൂസിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാൻ കാരണം.
താനുമായുള്ള ബന്ധം ഉപേക്ഷിച്ച വെറയെ ബലാത്സംഗം ചെയ്തും കുത്തിപ്പരിക്കേല്‍പ്പിച്ചും മൂന്നര മണിക്കൂര്‍ പീഡിപ്പിച്ച കന്യൂസ് പിന്നീട് കേബിള്‍ വയറുകൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വെറയുടെ കരച്ചില് കേട്ട് അയല്‍വീട്ടുകാര്‍ ഏഴ് തവണ പൊലീസിനെ വിളിച്ചെങ്കിലും പൊലീസുകാര്‍ ഫോണെടുത്തില്ല. പിന്നീട് വെറ കൊല്ലപ്പെട്ട കേസില്‍ കന്യൂസ് പിടിയിലാകുകയും ഇയാളെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കുകയുമായിരുന്നു. കന്യൂസ് ആയുധവും കൈയില്‍ പിടിച്ച് സൈനിക വേഷത്തില്‍ നില്ക്കുന്ന ചിത്രം വെറയുടെ മാതാവ് ഒക്സാനയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ മോചിതനായെന്ന് അറിയുന്നത്. മകളുടെ കൊലയാളി മോചിപ്പിക്കപ്പെട്ടതറിഞ്ഞ ആ മാതാവ്, തന്റെ മകള്‍ കുഴിമാടത്തില്‍ കിടന്ന് വേദനിക്കുമെന്ന് പറഞ്ഞ് കരഞ്ഞു. തന്റെ ജീവിതവും പ്രതീക്ഷയും അസ്തമിച്ചുവെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്സാന വിതുമ്ബിഇത് എന്നെ മരണമുനമ്ബിലെത്തിച്ചിരിക്കുകയാണ്. ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. കന്യൂസിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള കത്ത് വനിതാവകാശ പ്രവര്‍ത്തക അല്യോണ പൊപോവ പങ്കുവച്ചിരുന്നു. ഏപ്രിലില്‍ റഷ്യൻ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമായാണ് ഇയാളെ മോചിപ്പിച്ചത്. തന്റെ മകളെ കൊലപ്പെടുത്തിയയാളെ വെറുതെ വിട്ട പുടിനെ ഒക്സാന കുറ്റപ്പെടുത്തി. ക്രൂരനായ കൊലപാതകിയെ എങ്ങനെയാണ് ആയുധമേല്പ്പിക്കുക? റഷ്യൻ പ്രതിരോധത്തിന്റെ മുൻ നിരയിലേക്ക് എന്തിന് അയാളെ പറഞ്ഞയച്ചു? അയാളൊരു മനുഷ്യനേ അല്ലെന്നും അവര്‍ പറഞ്ഞു.