കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പാക്കിസ്ഥാനി താരത്തെ സോഷ്യൽ മീഡിയയിൽ തിരഞ്ഞ് ആരാധകർ; ഇന്ത്യയിലുംം താരം വൈറൽ

ലാഹോർ: പാകിസ്ഥാനി ടിക് ടോക് താരത്തെ ഗൂഗിളിൽ തിരഞ്ഞതിൽ നിരവധി ഇന്ത്യക്കാരും. മിനാഹിൽ മാലിക് എന്ന പാകിസ്ഥാനി യുവതിയെയാണ് നിരവധിപേർ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡ്സിൽ നിന്നുള്ള വിശദാംശങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള തിരച്ചിൽ കൂടിയതായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. മിനാഹിൽ മാലിക്കും അവരുടെ കാമുകനായ യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ഗൂഗിളിൽ തിരയുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായത്.

Advertisements

ഒക്ടോബറിലാണ് മിനാഹിലിന്റെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. സംഭവം വൻ വിവാദമായതോടെയാണ് മിനാഹിലിനെ തിരയുന്നവരുടെ എണ്ണവും വിമർശനവും ശക്തമായത്. ഒരു അടച്ചിട്ട മുറിയിൽ നിന്ന് കാമുകനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മിനാഹിലും ആൺസുഹൃത്തും ചേർന്ന് ചെയ്തതാണെന്നാണ് പാകിസ്ഥാനിൽ വ്യാപകമായി ഉയർന്ന വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധിപേർ മിനാഹിലിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും വിമർശനവും ശക്തമായിരുന്നു. ആഴ്ചകളോളം ഇത് പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് ഇന്ത്യയിൽ നിന്നും ടിക് ടോക് താരത്തെ തിരയുന്നവരുടെ എണ്ണം കുതിച്ചുയർന്നത്. സ്വകാര്യ വീഡിയോ സംബന്ധിച്ച വിവാദം കനത്തപ്പോൾ ഇൻസ്റ്റഗ്രാമിൽ ഇവർ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോകളുടെ വ്യൂവേഴ്സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായി.

ഒക്ടോബർ 30ന് ഈ വിവാദങ്ങളിൽ പ്രതികരിച്ച് മിനാഹിൽ ആദ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. തന്നെ സംബന്ധിച്ച് ഇത് ഒട്ടും എളുപ്പമല്ലെന്നും എന്നിരുന്നാലും പോവുകയാണെന്നുമാണ് താരം കുറിച്ചത്. എല്ലാവരേയും മിസ് ചെയ്യുമെന്നും സ്്നേഹം പരക്കട്ടേയെന്നും താരം കുറിച്ചു. എന്നാൽ ഇതും മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമർശകർ പറയുന്നത്.

‘പാകിസ്താനി ടിക് ടോക് വൈറൽ വീഡിയോ’, പാകിസ്താനി എച്ച്.ഡി. വീഡിയോ, പാകിസ്താനി വൈറൽ എം.എം.എസ്. തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ചാണ് ഇന്ത്യയിൽനിന്നുള്ളവർ മിനാഹിൽ മാലിക്കിനെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇത്തരം കീവേഡുകൾ ഉപയോഗിച്ച് കൂടുതൽ തിരച്ചിലുകളുണ്ടായതെന്നും റിപ്പോർട്ടുകളിലുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.