സംസ്ഥാനത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ കുറവ് ; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.

Advertisements

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് മുതൽ (ജൂലൈ ഒന്ന്) മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. നേരത്തെയും വാണിജ്യ സിലിണ്ടറിന്‍റെ വലി കുറച്ചിരുന്നു. മാസത്തിലൊരിക്കലാണ് എൽപിജി വിലയിൽ എണ്ണ കമ്പനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.

വാണിജ്യ സിലിണ്ടറിന്‍റെ വിലകുറയ്ക്കുമ്പോഴും ഇക്കഴിഞ്ഞ മാര്‍ച്ചിൽ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയിൽ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില കൂട്ടിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗാര്‍ഹിക പാചകവാതകമാണ്. മെയ് മാസത്തിൽ ആഗോളവിപണിയിൽ ക്രൂഡോയിലിന്‍റെ വില കുറഞ്ഞിട്ടും ഗാര്‍ഹിക സിലിണ്ടറിന്‍റെ വില കുറയ്ക്കാൻ എണ്ണകമ്പനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് എൽപിജി ഉപഭോഗത്തിൽ വൻ വര്‍ധനവാണുണ്ടായത്.

Hot Topics

Related Articles