ആർപ്പൂക്കരയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു; ആർപ്പൂക്കര സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

കോട്ടയം: ആർപ്പൂക്കരയിൽ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതികളായിരുന്ന മൂന്ന് യുവാക്കളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി ഉടുംബനാട്ടു വീട്ടിൽ ഗോഡ്വിൻ ജെ.ജോൺസൺ (18) , കൈപ്പുഴ കുരിയാറ്റുകുന്നേൽ അലൻ വർഗീസ് (21), ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ എബിൻ ടോമി (24) എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 10 ന് രാത്രിയിൽ ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് അശ്വിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് പ്രതികൾ മോഷ്ടിച്ചെടുത്തത്. തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതികളെ സിസിടിവി ക്യാമറകൾ പിൻതുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ്, സിവിൽ പൊലീസ് ഓഫിസർ ശ്രീനിഷ്, നിഖിൽ, ശ്രീജിത്ത്, രാജീവ്, ലിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ എല്ലാവരും നിരവധി കഞ്ചാവ് കാപ്പ കേസുകളിൽ പ്രതികളാണ്.

Advertisements

Hot Topics

Related Articles