കൊച്ചി : കളമശ്ശേരി കേന്ദ്രീകരിച്ച് അതി മാരക മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന സിന്തറ്റിക് ഡ്രഗ് ആയ എൽ.എസ്.ഡി സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം വർക്കല സ്വദേശി ജഗത് റാം ജോയ് (22 ) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
കളമശേരി കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ആർ രാജേഷിന്റെ നിർദ്ദേശാനുസരണം എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെ നേതൃത്വത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ എറണാകുളം റേഞ്ച് പാർട്ടിയുമായി ചേർന്നാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളമശ്ശേരി ഭാഗത്ത് നടത്തിയ റെയ്ഡിൽ അതിമാര മയക്ക് മരുന്നായ 20 എൽ.എസ്.ഡി സ്റ്റാമ്പുകളും (കൊമേഴ്സ്യൽ ക്വാണ്ടിറ്റി ) പിടിച്ചെടുത്തു. കളമശ്ശേരി കുസാറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് വിദ്യാർഥികളടക്കം ഉള്ള യുവാക്കൾക്ക് എൽ.എസ്.ഡി സ്റ്റാമ്പുകൾ വിതരണം ചെയ്യുന്നത് ഇയാളായിരുന്ന വെന്ന് കണ്ടെത്തി.
റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി പിള്ള, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ സുരേഷ് കുമാർ, എം. അസീസ്,
എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ഹനീഫാ , അസി.എക്സൈസ് ഇൻസ്പെക്ടർ രാമപ്രസാദ്,സിവിൽ എക്സൈസ് ഓഫീസർമാരായ ടോമി എൻ.ഡി അജിത് കുമാർ എൻ.ജി തുടങ്ങിയവർ പങ്കെടുത്തു.